കുടുംബശ്രീ;ഡി.ഡി.യു ജി.കെ.വൈ കൊവൊക്കേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കു ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരുടെ സംഗമവും സര്‍ട്ടിഫിക്കറ്റ് വിതരണവും വയനാട് ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ വിവിധ പരിശീലന കേന്ദ്രങ്ങളിലായി 1663 പേരാണ് ഡി.ഡി.യു. ജി.കെ.വൈ പദ്ധതി പ്രകാരം പരിശീലനം നേടുത്. ഇവരില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 1370 പേര്‍ക്ക് വിവിധ കമ്പനികളില്‍ മികച്ച വേതനത്തില്‍ ജോലി ലഭിച്ചിട്ടുണ്ട്. ഇതില്‍ 506 പേര്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാരാണെന്നത് ശ്രദ്ധേയമാണ്.
ആധുനിക കാലഘട്ടത്തിനനുയോജ്യമായ തൊഴില്‍ സാധ്യതകളുള്ള കോഴ്‌സുകളിലാണ് കുടുംബശ്രീ പരിശീലനം നല്‍കുന്നത്. പൂര്‍ണ്ണമായും സൗജന്യപരിശീലനത്തോടൊപ്പം യാത്രാബത്തയും നല്‍കുന്ന പദ്ധതിക്ക് ജില്ലയില്‍ വന്‍ സ്വീകാര്യതയാണ് ഉള്ളത്.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാജിത.പി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മികച്ച പ്രകടനം നടത്തിയ ഗോവര്‍ദ്ധന്‍, ചിപ്പി, അനു, സിംസ എിവര്‍ക്ക് കളക്ടര്‍ ഉപഹാരം നല്‍കി. ജില്ലാ മിഷന്‍ ഒ.എസ്.എസ് രജീന, ക്വെസ് കോര്‍പ്പ് കല്‍പ്പറ്റ സെന്റര്‍ മാനേജര്‍ രാജീവ്, സിഗാള്‍ തോമസ്, വൈശാഖ്. എം.ചാക്കോ, ശ്രീജിത ആശംസകളര്‍പ്പിച്ചു. കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മുരളി കെ.ടി സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ അഭി.സി .ശേഖര്‍ നന്ദിയും പറഞ്ഞു.
—






Leave a Reply