പനമരത്ത് പ്രളയബാധിതർക്ക് ” തണൽ ഗ്രാമം’ ഒരുങ്ങി : വയനാട്ടിൽ 80 കുടുംബങ്ങൾക്ക് ഭയമില്ലാതെ കഴിയാം.
പനമരത്ത് പ്രളയബാധിതർക്ക് " തണൽ ഗ്രാമം' ഒരുങ്ങി : വയനാട്ടിൽ 80 കുടുംബങ്ങൾക്ക് ഭയമില്ലാതെ കഴിയാം.
കൽപ്പറ്റ:
പനമരം പഞ്ചായത്തിൽ
പ്രളയബാധിതർക്കായി തണൽ വടകര എന്ന സന്നദ്ധ സംഘടന നിർമ്മിച്ച 16 വീടുകൾ ഞായറാഴ്ച ഗുണഭോക്താക്കൾക്ക് കൈമാറും. പനമരം
പുഴയുടെ പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീട് കൈമാറുന്നത്.
പ്രളയബാധിതരുടെ പുനരധിവാസത്തിനായി വയനാട് ജില്ലയിൽ 80 വീടുകളാണ് തണൽ നിർമിക്കുന്നത്.
ഇതിൽ 30 വീടുകളുടെ നിർമാണം ഇതിനകം പൂർത്തിയായി.
പനമരം പഞ്ചായത്തിലെ പാലുകുന്നിൽ 16 വീടുകൾക്കു പുറമെ, പൊഴുതന പഞ്ചായത്തിൽ ഒന്നും
മാനന്തവാടി മുനിസിപ്പാലിറ്റിയിൽ നാലും നിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിൽ പത്തും
വീടുകളുടെ നിർമാണം പൂർത്തിയായി. കൂടാതെ, ഇടുക്കിയിൽ 15ഉം തൃശൂരിൽ നാലും വീടുകളുടെ
നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. പൊഴുതന പഞ്ചായത്തിൽ ഭവന നിർമാണത്തിനായി 53 സെൻറ്
സ്ഥലം ഏറ്റെടുത്തു. കർണാടകയിലെ കുടകിൽ നൂറും കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട,
മലപ്പുറം, ആലപ്പുഴ, തൃശൂർ, എറണാകുളം ജില്ലകളിലായി 90ഉം ഉൾപ്പെടെ പ്രളയബാധിതർക്കായി
മൊത്തം 270 വീടുകളാണ് തണൽ നിർമിച്ചു നൽകുന്നത്.
ഭവനരഹിതരായ കുടുംബങ്ങളെ അതിവേഗത്തിൽ പുനരധിവസിപ്പിക്കുന്നതിെൻറ ഭാഗമായി 45
ദിവസങ്ങൾ കൊണ്ടാണ് പനമരത്തെ വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്.
പില്ലറുകളിൽ തീർത്ത തറനിരപ്പിൽ ജി.ഐ പൈപ്പുകൾ സ്ഥാപിച്ച് വി പാനൽ ചുമരുകളിൽ തീർത്ത
വീടുകളെ വി ബോർഡ് സീലിങ്ങും ഓടു മേഞ്ഞ മേൽക്കൂരയും മനോഹരമാക്കുന്നു. മറ്റു പരമ്പരാഗ
വീടുകളിൽനിന്ന് വ്യത്യസ്തമായി പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാവുന്ന തരത്തിലാണ്
നിർമാണം. കാലങ്ങൾ കഴിഞ്ഞാലും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ കഴിയുന്ന
വസ്തുക്കളാണ് വീടിെൻറ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
സെൻറിന് 45,000 രൂപ തോതിൽ 60 സെൻറ് സ്ഥലം സ്വന്തമായി വാങ്ങിയാണ് പാലുകുന്നിൽ 16
വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്. 460 ചതുരശ്ര അടിയിൽ രണ്ടു കിടപ്പു മുറികളോടു കൂടിയ
വീടിന് അഞ്ചര ലക്ഷം രൂപയാണ് ചെലവ്. കുടിവെള്ള പദ്ധതി, ബയോഗ്യാസ്, റോഡ്, വീടുകളുടെ
ഫർണിച്ചർ ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങൾ കൂടി കണക്കാക്കുമ്പോൾ ഒരു വീടിെൻറ ചെലവ്
9.55 ലക്ഷം രൂപ വരും. മൊത്തം ഒന്നര കോടി രൂപ ചെലവിലാണ് പാലുകുന്നിൽ വില്ല പ്രോജക്ട്
പൂർത്തിയാക്കിയത്.
പഞ്ചായത്തിെൻറയും ജില്ല ഭരണകൂടത്തിെൻറയും സഹകരണത്തോടെയാണ് ഗുണഭോക്താക്കളെ
തെരഞ്ഞെടുത്തത്. സ്വന്തമായി ഭൂമിയോ, വീടോ ഇല്ലാത്ത പുറമ്പോക്ക് ഭൂമിയിൽ
താമസിക്കുന്നവരാണ് ഗുണഭോക്താക്കൾ. വീടുകളുടെ സമർപ്പണം ഞായറാഴ്ച വൈകീട്ട് നാലിന്
ഒ.ആർ. കേളു എം.എൽ.എ നിർവ്വഹിക്കും. ജില്ലാ

കലക്ടർ, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ,
ഉദ്യോഗസ്ഥന്മാർ എന്നിവർ പങ്കെടുക്കും.
ഉദ്യോഗസ്ഥന്മാർ എന്നിവർ പങ്കെടുക്കും.

Leave a Reply