May 7, 2024

മൃഗസംരക്ഷണ വകുപ്പ് പുന:സംഘടിപ്പിക്കുക

0
03 6
കൽപ്പറ്റ: കേരളത്തിലെ മൃഗസംരക്ഷണ വകുപ്പ് പുന:സംഘടന ഉടൻ നടപ്പിലാക്കണമെന്ന് കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ വയനാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കന്നുകാലി സെൻസസ് വകുപ്പിലെ ജീവനക്കാരുടെ ആശങ്കകൾ പരിഹരിച്ച് നടപ്പിലാക്കണമെന്നും കൺവെൻഷൻ നിർദ്ദേശിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ വയനാട് ജില്ലാ കൺവെൻഷൻ ജോയന്റ് കൗൺസിൽ വയനാട് ജില്ലാ സെക്രട്ടറി പി.എൻ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെ എൽ ഐ യു ജില്ലാ പ്രസിഡന്റ് കെ.ആർ.സുധാകരൻ അധ്യക്ഷത വഹിച്ചു. കെ എൽ ഐ യു സംസ്ഥാന പ്രസിഡന്റ് പി.യു.പ്രേമദാസൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.എ.പ്രേംജിത്ത് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.സംസ്ഥാന ട്രഷറർ പി. ഈജു, ജോയന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം.കെ.രാമകൃഷ്ണൻ, ജോ. സെക്രട്ടറി എം.പി.ജയപ്രകാശ്, സംസ്ഥാന കൗൺസിൽ അംഗം പി.ജി. അഖിലേശൻ, പി.പ്രേംകുമാർ ,പി. സുജ, സി. നൗഫൽ എന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *