June 21, 2026

വയനാട്ടിൽ ശിവസേന ജില്ലാ കമ്മിറ്റി രൂപീകരിച്ചു: മൂന്നുറോളം പേർ തങ്ങൾക്കൊപ്പം ചേർന്നുവെന്ന് ഭാരവാഹികൾ

0
IMG-20181123-WA0189
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ശിവസേന വയനാട്ടിൽ കമ്മിറ്റി രൂപീകരിച്ചതായി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.    പ്രവർത്തനങ്ങൾക്ക് അംഗബലം കൂട്ടി മുന്നൂറോളം പേർ ശിവസേനയിൽ ചേർന്നുവെന്നും ഇവർ പറഞ്ഞു. . മീനങ്ങാടി പഞ്ചായത്ത് ഹിന്ദു ഐക്യവേദി പ്രസിഡണ്ടും ക്ഷേത്രം ഏകോപന സമിതി ബത്തേരി താലൂക്ക് കൺവീനറുമായ എം.രഘുനാഥിന്റെ നേതൃത്വത്തിൽ ഹിന്ദു ഐക്യവേദി, ബി.ജെ.പി, കോൺഗ്രസ്സ് തുടങ്ങിയ ഇതര സംഘടനയിൽ നിന്ന് മുന്നൂറോളം പേരാണ് ശിവസേനയിൽ ചേർന്നത്.ആദിവാസി കോളനി ഊര് മൂപ്പനായ നൂഞ്ചനും ശിവസേന അംഗക്കളിൽ  ഒരാളായി. സേവന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി എൺപത് ശതമാനം സേവന പ്രവർത്തികളും, രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി ഇരുപത് ശതമാനം സമയവും മാത്രമായിരിക്കും, മാറി മാറി വരുന്ന രാഷ്ട്രീയ പാർട്ടികളാൽ നിരന്തരം ചൂഷണം ചെയ്യപ്പെടുന്ന ഗോത്രവർഗ്ഗത്തെ നേതൃത്വ സ്ഥാനങ്ങളിലെത്തിച്ച് അവരെ മുഖ്യധാരാ പ്രവർത്തകരാക്കും, നശിച്ചു കിടക്കുന്ന ക്ഷേത്രങ്ങൾ, കാവുകൾ ഏറ്റെടുക്കും, സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങി യുവതീയുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കും, സൗജന്യ അംബുലൻസ് സേവനം ലഭ്യമാക്കാനുള്ള സംഘടനാ സംവിധാനങ്ങൾ ചെയ്യുമെന്നും  ശിവസേന ഭാരവാഹികൾ  അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *