May 10, 2024

കർണാടക അതിർത്തിയിൽ പന്നി കുഞ്ഞിന് ശേഷം വവ്വാൽ മനുഷ്യൻ: ചിത്രങ്ങൾ വൈറലാക്കി സോഷ്യൽ മീഡിയ

0
Img 20181123 Wa0190
സി.വി. ഷിബു.

കൽപ്പറ്റ: ഓൺലൈൻ പോർട്ടലുകളുടെ ഹിറ്റും സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിന്റെ  എണ്ണവും വർദ്ധിപ്പിക്കുന്നതിന് തന്ത്രങ്ങൾ മെനയുന്ന നവ മാധ്യമ കച്ചവടക്കാർ വീണ്ടും പുതിയ തന്ത്രവുമായി രംഗത്തെത്തി. കേരള കർണാടക അതിർത്തി വനത്തിൽ മനുഷ്യ രൂപമുള്ള കുഞ്ഞിനെ പന്നി പ്രസവിച്ച ചിത്രമാണ് മൂന്ന് മാസങ്ങൾക്ക് മുമ്പ് വൈറലാക്കിയതെങ്കിൽ ഇത്തവണ  ബംഗളൂരു – കോഴിക്കോട് ദേശീയ പാതക്കരികെ  കേരള- കർണാടക അതിർത്തി വനത്തിൽ  മരത്തിൽ തൂങ്ങി കിടക്കുന്ന മനുഷ്യരൂപമുള്ള വവ്വാലിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. വാട്സ് ആപ്പ്  ,ഫെയ്സ് ബുക്ക്,  ട്വിറ്റർ, ഇൻസ്റ്റ ഗ്രാം എന്നിവ വഴി പലരും സുഹൃത്ത് ക്യാമറയിൽ പകർത്ത് അയച്ച് തന്നത് എന്ന പേരിലാണ് പ്രചരിപ്പിക്കുന്നത്. 
       മൂന്ന് മാസങ്ങൾക്ക് മുമ്പ് വരെ ഒറിജിനാലണന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു  മനുഷ്യമുഖമുള്ള പന്നി കുഞ്ഞ് അമ്മയായ പന്നിക്കൊപ്പം കിടക്കുന്ന ചിത്രം പ്രചരിച്ചത്. 

 കാഴ്ചയില്‍ ഏകദേശം അങ്ങനെ തോന്നുകയും ചെയ്യും. ഇറ്റാലിയന്‍ കലാകാരനായ ലൈറ മഗനാച്ചോയുടെ ഒരു സൃഷ്ടിയായിരുന്നു ഇത്. സിലിക്കണും റബ്ബറും ഉപയോഗിച്ച് നിര്‍മിച്ച സൃഷ്ടി. കാഴ്ചയില്‍ മനുഷ്യകുഞ്ഞാണെന്നേ തോന്നൂ.

ലൈറ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് കലാസൃഷ്ടി പുറത്തുവിട്ടത്. ഇത് വില്‍ക്കാനുണ്ടെന്നും അവര്‍ അതോടൊപ്പം കുറിച്ചിരുന്നു. എന്നാല്‍ ചില കുബുദ്ധികള്‍ ചിത്രം മാത്രമെടുത്തു. കൂടെ അവരുടെ വക പന്നിയെയും മനുഷ്യകുഞ്ഞിനെയും ചേര്‍ത്ത് കഥ മെനഞ്ഞു.ഇത് കർണാടക അതിർത്തിയിലാണന്ന് പ്രചരിപ്പിച്ചു. 

      ഇപ്പോൾ വന്നിരിക്കുന്ന  മനുഷ്യ വവ്വാൽ  ഇത്തരത്തിലുള്ള  സൃഷ്ടിയാണന്ന്  സംശയമുണ്ട്. എന്നാൽ കാര്യമറിയാതെ ചില വിരുതൻമാർ ക്യാമ്പയിനായി ചിത്രം പ്രചരിപ്പിക്കുകയാണ്. ഒരു തമാശയായി മാത്രം ഇതിനെ കണ്ടാൽ മതിയെന്ന് ഡിജിറ്റൽ വിദഗ്ധർ പറയുന്നുണ്ടങ്കിലും മറ്റൊരു വിഭാഗം ശബരി മല വിഷയുമായി ചേർത്ത് പോലും " കലികാലം "  എന്ന് വിശേഷിപ്പിക്കുന്നു,  എല്ലാ കാലത്തും ഇത്തരം തമാശകൾ ഉണ്ടായിട്ടുണ്ടങ്കിലും സോഷ്യൽ മീഡിയ തരംഗമായ ഈ ഡിജിറ്റൽ കാലത്ത് അവ അതി വേഗം പ്രചരിക്കുമെന്ന് മാത്രം. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *