April 16, 2026

ഗതാഗത തടസ്സമുണ്ടാക്കി നബിദിന റാലി നടത്തുന്നത് പ്രവാചകനെ നിന്ദിക്കലാകുന്നു- കെ.എന്‍.എം

0
02-2-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: നടവഴിയില്‍ നിന്നു പോലും തടസ്സങ്ങള്‍ നീക്കുവാന്‍ വേണ്ടി ആഹ്വാനം ചെയ്യുകയും പ്രവര്‍ത്തി പദത്തില്‍ പ്രായോഗികമാക്കുകയും ചെയ്ത പ്രവാചകനെ നിന്ദിക്കുന്നതിന് സമാനമാകുന്നു- റോഡൂകളില്‍ ഗതാഗത തടസ്സമുണ്ടാക്കിക്കൊണ്ട് നബിദിന റാലി നടത്തുന്നതെന്ന് കെ.എന്‍.എം ദഅവാ വിഭാഗം നടത്തിയ മുഖാമുഖം പരിപാടി അഭിപ്രായപ്പെട്ടു.പ്രവാചകനോ അദ്ദേഹത്തിന്റെ സമകാലികരോ മൂന്ന് നൂറ്റാണ്ടിന് ശേഷം വരെയുള്ള പില്‍ക്കാലക്കാരൊനബിയുടെ ജന്മദിനമൊ ചരമദിനമൊ ആഘോഷിച്ചിട്ടില്ല. ഇസ്ലാമിന്റെ അന്ത്യപ്രവാചകന്‍ പൂര്‍ത്തികരിച്ച മതത്തില്‍ പുതുതായ മതകാര്യങ്ങള്‍ കൂട്ടി ചേര്‍ക്കാനും വെട്ടിച്ചുരുക്കാനും മതം അനുവദിക്കുന്നുമില്ല. പ്രവാചകനെ മതകാര്യങ്ങളിലെന്നതുപോലെ, സ്വഭാവ – പെരുമാറ്റ ജീവിതമേഖലകളിലെല്ലാം അനുദാവനം ചെയ്തുകൊണ്ടാണ് പ്രവാചകനെ സ്‌നേഹിക്കേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു.കെ.എം.കെ.ദേവര്‍ ശോല ഉദ്ഘാടനം ചെതു.ദഅവാ ചെയര്‍മാന്‍ ഹുസൈന്‍മൗലവി അധ്യക്ഷനായിരുന്നു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അബ്ദുറഷീദ്  ഖാസിമി, അബൂബക്കര്‍ മൗലവി മുത, അബ്ദുള്‍ അസീസ് മൗലവി, സലീം മുസ്ല്യാര്‍, അബ്ദുറസാഖ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *