October 21, 2026

ദുരന്ത നിവാരണ സേന വയനാട്ടിൽ തുടരും.

0
By ന്യൂസ് വയനാട് ബ്യൂറോ

   മഴക്കെടുതിയെ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 125 പേരടങ്ങുന്ന അഞ്ചംഗ സംഘം ജില്ലയില്‍ തുടരുന്നു. ഡെപ്യൂട്ടി കമാണ്ടന്റ് ടി.എം ജിതേഷിന്റെ നേതൃത്തിലുള്ള ഫോര്‍ത്ത് ബറ്റാലിയന്‍ സംഘമാണ് ജില്ലയിലെത്തിയിരിക്കുന്നത്. തൃശ്ശൂരിലെ വിയ്യൂര്‍ റിജിയണല്‍ റെസ്‌പോണ്‍സ് സെന്ററില്‍ നിന്നും 25 സേനാംഗങ്ങളും ബാക്കിയുള്ളവര്‍ ചെന്നൈ അരക്കോണത്തു നിന്നുമാണ് ജില്ലയിലെത്തിയിരിക്കുന്നത്. 
പുതുമലയില്‍ കാണാതായവരെ കണ്ടെത്താനുള്ള ദൗത്യത്തില്‍ ദുരന്തനിവാരണ സേനയുടെ 50 അംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ആഗസ്റ്റ് എട്ടിന് രാത്രിയോടെ എത്തിയ സേന ഇതുവരെ രണ്ടായിരത്തോളം ആളുകളെ അപകട മേഖലകളില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നിലവില്‍ വെള്ളത്താല്‍ ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്ന ദൗത്യവും സേന ഏറ്റെടുത്തിട്ടുണ്ട്. മാനന്തവാടി, പനമരം, പടിഞ്ഞാറത്തറ എന്നിവിടങ്ങളില്‍ 25 പേരടങ്ങുന്ന ഓരോ സംഘമായാണ് സേനയുടെ നിലവിലെ പ്രവര്‍ത്തനം. പത്ത് റബ്ബര്‍ ബോട്ടുകളടക്കം അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള എല്ലാ സന്നാഹങ്ങളും ദുരന്തനിവാരണ സേന ജില്ലയിലെത്തിച്ചിട്ടുണ്ട്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *