November 8, 2026

കർശന നിയന്ത്രണങ്ങൾ:മാനന്തവാടിക്ക് പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പോലീസ്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടിയില്‍ കൂടുതല്‍ നിയന്ത്രണം
മാനന്തവാടി മേഖലയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കുന്നതിനും പുറത്ത് പോകുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ അറിയിച്ചു. 
മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കുന്നതിന് വിവിധ സ്ഥലങ്ങളില്‍ ചെക്കിംങ് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മൊബൈല്‍ പട്രോളിംങും ഉണ്ടാവും. മാനന്തവാടി – നാലാം മൈല്‍, മാനന്തവാടി – കാട്ടിക്കുളം, മാനന്തവാടി – കണ്ണൂര്‍ എന്നീ റോഡുകളിലെ ചെക്കിങ് പോയിന്റുകളില്‍ പരിശോധന നടത്തിയ ശേഷമാണ് വാഹനങ്ങള്‍ മാനന്തവാടിയിലേക്ക് കടത്തി വിടുക. മറ്റ് റോഡുകളിലൂടെ ഗതാഗതം അനുവദിക്കില്ല. മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധി കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അവശ്യസാധനങ്ങളായ പഴം പച്ചക്കറി, പലവ്യഞ്ജനം, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *