പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം
മാനന്തവാടി ∙ പുഴയിൽ കുളിക്കാനെത്തിയ പെൺകുട്ടികളോട് അപമര്യാദയായി
പെരുമാറുകയും അത് ചോദ്യം ചെയ്ത കുട്ടിയുടെ പിതാവിനെ മർദിച്ച്
അശനാക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് കോൺഗ്രസ് എടവക
മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതികളുടെ ഉന്നത രാഷ്ട്രീയ ബന്ധം
ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യോഗം
കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് ജോർജ് പടകുട്ടിൽ അധ്യക്ഷത വഹിച്ചു.
എച്ച്.ബി. പ്രദീപ്, ഗിരിജാ സുധാകരൻ, മുതുവോടൻ ഇബ്രാഹിം, കെ.എം.
അഹമ്മദ്കുട്ടി എന്നിവർ പ്രസംഗിച്ചു





Leave a Reply