November 8, 2026

യാത്രാപാസിൽ കൃത്രിമം; യുവാവിനെതിരെ കേസ് എടുത്തു.

0
IMG-20200522-WA0154.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:: യാത്രാപാസിൽ കൃത്രിമം കാട്ടി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമം.  മുത്തങ്ങയിൽ വീണ്ടും ഒരാൾ പിടിയിൽ. കണ്ണൂർ തോട്ടട സ്വദേശി ബിനോയി(30) ആണ് പിടിയിലായത്.. ഇന്ന് പതിനൊന്ന് മണിയോടെയാണ് ഇയാൾ മൈസൂരിൽ നിന്നും അതിർത്തി കടന്ന് മുത്തങ്ങ ബോർഡ് ഫെസിലിറ്റേഷൻ സെന്ററിൽ എത്തിയത്. തുടർന്ന് യാത്രാപാസ കമ്പ്യൂട്ടറിൽ എന്റർ ചെയ്തപ്പോൾ ബിനോയിയ്ക്ക് ആര്യംകാവ് ചെക് പോസ്റ്റ് വഴി വരാനാണ് പാസ് നൽകിയിരിക്കുന്നത് എന്ന് വ്യക്തമായി. ഇതാണ് തിരുത്തി മുത്തങ്ങ വഴിയാക്കിയത്. തുടർന്ന് ഇയാൾക്കെതിരെ സുൽത്താൻ ബത്തേരി പൊലീസും റവന്യു വകുപ്പും നടപടിയെടുത്തു. ഇദ്ദേഹത്തിെനെതിരെ കേസ് എടുത്ത് ജാമ്യത്തിൽ വിട്ടു.
ഈ മാസം 11നും ഇത്തരത്തിൽ പാസിൽ കൃത്രിമം നടത്തിയ  വിദ്യാർത്ഥിയെയും  അധികൃതർ പിടികൂടിയിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *