April 20, 2026

ഭിന്നശേഷി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം; ഡിഎഇഎ

0
convention
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഭിന്നശേഷി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസായി ഉയര്‍ത്തണമെന്ന് ഡിഫ്‌റന്റ്‌ലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് 40 ശതമാനം വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ ഭേദഗതി ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചു. പരിപാടി സംസ്ഥാന പ്രസിഡന്റ് ടി.കെ. ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. സലിം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബെന്നി വര്‍ഗീസ്, ട്രഷറര്‍ കെ. ശശികുമാര്‍, എം. സുനില്‍കുമാര്‍, ടി.ടി. രാമചന്ദ്രന്‍, വി.കെ. രാജഗോപാലന്‍, എം.കെ. കിഷോര്‍, യു.എസ്. ജയദാസന്‍, എന്‍.എ. മേഴ്‌സി, എ. റംലത്ത് എന്നിവര്‍ സംസാരിച്ചു. ഫെബ്രുവരി 10നു ബത്തേരിയില്‍ നടക്കുന്ന സംസ്ഥാന നേതൃക്യാമ്പ് നടത്തിപ്പിനു കമ്മിറ്റി രൂപീകരിച്ചു. ജില്ലാ സെക്രട്ടറി ഷിജി ഷോണി സ്വാഗതം പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *