April 20, 2026

മാനന്തവാടി ഉപജില്ല സംസ്കൃതം ഛാത്ര ശില്‍പ്പശാല സംഘടിപ്പിച്ചു

0
Capture123
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:വിദ്യാഭ്യാസ വകുപ്പും   സംസ്കൃതം കൌണ്‍സിലും സംയുക്തമായി മാനന്തവാടി ഉപജില്ല സംസ്കൃതം ഛാത്ര ശില്‍പ്പശാല സംഘടിപ്പിച്ചു.വള്ളിയൂര്‍കാവ് നെഹ്‌റുമെമ്മോറിയല്‍ യു.പി. സ്കൂളില്‍ നടന്ന പരിപാടി മാനന്തവാടി മുന്‍സിപ്പാലിറ്റി ഡിവിഷന്‍ കൌണ്‍സിലര്‍ ശ്രീമതി. ശ്രീലത കേശവന്‍ 
ഉദ്ഘാടനം ചെയ്തു.പി.ടി.എ. കമ്മറ്റി അംഗം ചന്ദ്രന്‍  അധ്യക്ഷനായിരുന്നു.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.പവനന്‍ സ്വാഗതംപറഞ്ഞു.സ്കൂള്‍ മാനേജര്‍ കെ.നാരായണന്‍ നായര്‍,വനജ ടീച്ചര്‍,സി.ഷിംന തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.അധ്യാപകരായ ജ്യോതി എം.കെ.,ധന്യ,സി.ഷിംന തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ ക്ലാസ്സുകള്‍ എടുത്തു. ജ്യോതീഷ് മാസ്റ്റര്‍ നന്ദി പറഞ്ഞു.ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും നൂറോളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *