മലയാളം പദ്യം ചൊല്ലൽ :സംസ്ഥാന കലോത്സവത്തിൽ ശ്രീലക്ഷ്മിക്ക് എ ഗ്രേഡ്
സംസ്ഥാന കലോത്സവത്തിൽ മലയാളത്തിലും കന്നഡയിലും ഒരുപോലെ ആധിപത്യം നേടിയിരിക്കുകയാണ് തൊണ്ടർനാട് എം.ടി.ഡി.എം. ഹയർ സെക്കണ്ടറി സ്കൂളിലെ ശ്രീലക്ഷ്മി രാജീവ്. ഹയർ സെക്കണ്ടറി വിഭാഗം മലയാള കവിതയിൽ എ ഗ്രേഡ് നേടിയ ശ്രീലക്ഷ്മി കന്നഡ പദ്യം ചൊല്ലലിൽ ബി ഗ്രേഡും നേടി. . ഉപജില്ലാ മത്സരത്തിൽ തഴയപ്പെട്ട ശ്രീലക്ഷ്മി അപ്പീലിലൂടെയാണ് മലയാളം പദ്യം ചൊല്ലലിൽ പനമരത്തെ ജില്ലാ മേളക്കെത്തി മലയാളത്തിലും കന്നഡയിലും ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുത്തത്..
മലയാളം പോലെ കന്നഡയും തനിക്ക് വഴങ്ങുന്നതാണന്ന് തെളിയിച്ചിരിക്കുകയാണ് പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയായ ശ്രീലക്ഷ്മി .പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.തൊണ്ടർനാട് ആവണിയിൽ രാജീവിന്റെയും ജ്യോതിയുടെയും മകളാണ്.






Leave a Reply