April 20, 2026

കൊയിലേരിയിൽ ബസ് മറിഞ്ഞു.: 27 പേർക്ക് പരിക്ക്: കർണാടകയിൽ നിന്നുള്ള ബസാണ് അപകടത്തിൽപ്പെട്ടത്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കര്‍ണ്ണാടക സ്വദേശികളായ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 27 പേര്‍ക്ക് പരിക്കേറ്റു.മാനന്തവാടി പനമരം റൂട്ടിൽ കൊയിലേരിയില്‍  ഇന്ന് രാവിലെ 5 മണിക്കാണ് അപകടം ഉണ്ടായത്.. കെ.എ. 51 .സി .1046 ടൂറിസ്റ്റ് ബസ്സാണ് അപകടത്തില്‍പെട്ടത്.പരിക്കേറ്റവരെ മാനന്തവാടി  ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒരു കുട്ടിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. മറ്റുള്ളവരുടേത് നിസാര പരിക്കുകളാണന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മാനന്തവാടി ഡി.വൈ.എസ്.പി .കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി .

 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *