April 20, 2026

വയനാട്ടിലെ മുതിര്‍ന്ന ജനതാദള്‍ നേതാവും വെള്ളമുണ്ട പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ തരുവണ നടക്കൽ ഇ.കെ.മാധവന്‍ നായര്‍(87) നിര്യാതനായി.

0
IMG-20180115-WA0011
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട്ടിലെ മുതിര്‍ന്ന ജനതാദള്‍ നേതാവും വെള്ളമുണ്ട പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ തരുവണ നടക്കൽ  ഇ.കെ.മാധവന്‍ നായര്‍(87) നിര്യാതനായി. വാർധക്യ സഹജമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മാനന്തവാടിയിലെ  സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മാതൃഭൂമി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ എം.കമലിന്റെ പിതാവാണ്. സംസ്‌കാരം ഇന്ന് ഉച്ച തിരിഞ്ഞ് 3 മണിക്ക് വയനാട് തരുവണയിലെ വീട്ടു വളപ്പില്‍.കെ.ടി.അപ്പു നമ്പ്യാരുടെയും എടച്ചന മാതു നെത്യാരുടെയും മകനായി 1931 ജൂലൈ 1 ന് തരുവണയില്‍ ജനിച്ചു. ഇപ്പോള്‍ എടച്ചന തറവാട്ടിലെ മുതിര്‍ന്ന അംഗം. കരിങ്ങാരി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപികയായി വിരമിച്ച മംഗലശേരി പത്മാവതിയാണ് ഭാര്യ.അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രൊഫസറായ ഡോക്ടര്‍ സുനില്‍, ബാംഗ്ലൂരില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യന്ന അനില്‍, വനംവകുപ്പില്‍ അസിസ്റ്റന്റ്  ഫോറസ്റ്റ്  കൺ സര്‍വേറ്ററായ വിമല്‍, മാധ്യമ പ്രവര്‍ത്തകനായ കമല്‍ എന്നിവരാണ് മക്കള്‍.മരുമക്കൾ: പ്രീത ( അമേരിക്ക ) , ലിഷ ( റേഡിയോ മാറ്റൊലി ) 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *