May 29, 2026

അഴിമതിക്കെതിരെ അണിചേരു.. എ സ്‌ന്ദേശവുമായി വിജിലന്‍സ്

0
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍: അമ്പലവയലിന്റെ  ആരവമായ പൂപ്പൊലിയില്‍ തിളങ്ങി    വയനാട് വിജിന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ.  അഴിമതിക്കെതിരെ അണിചേരാന്‍ പൊതുജന സമൂഹത്തെ സജ്ജമാക്കുകയാണ്  ഈ ഉദേ്യാഗസ്ഥ വൃന്ദം. ഗവമെന്റിന്റെ നിര്‍ദ്ദേശപ്രകാരം പൊതുപരിപാടികള്‍ക്കെല്ലാം തങ്ങളുടെ സജീവ പങ്കാളിത്തം നല്‍കാനുളള തയ്യാറെടുപ്പും ഒപ്പം അഴിമതിരഹിത ഭാരതം പടുത്തുയര്‍ത്താന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തുകൊണ്ട് ശ്രദ്ധേയമാവുകയാണിവര്‍. 
സര്‍ക്കാര്‍ സേവനങ്ങള്‍ നമ്മുടെ അവകാശമാണ് ആരുടേയും ഔദാര്യമല്ല, അഴിമതിരഹിത സമൂഹം നമ്മുടെ സ്വപ്നം, അഴിമതി രഹിത പ്രവര്‍ത്തനങ്ങളില്‍ നിങ്ങളും പങ്കാളികളാകൂ, കൈക്കൂലി കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് സുതാര്യമായ സേവനങ്ങള്‍ ഉറപ്പുനല്‍കുകയാണിവര്‍. ഡി.വൈ.എസ്.പി എല്‍. സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കു സ്വപ്ന പദ്ധതിയ്ക്ക് പിന്‍തുണയുമായി സഹപ്രവര്‍ത്തകരും ഒപ്പമുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *