April 19, 2026

വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് ഹൈസ്കൂൾ വാർഷികം ആഘോഷിച്ചു.

0
IMG_20180119_193908
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വെളളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് ഹൈസ്കൂൾ വാർഷികം ആഘോഷിച്ചു. വാർഷികാഘോഷ പരിപാടികൾ യുനസ്കൊ പുരസ്കാര ജേതാവ് ചിത്രകാരൻ പാരീസ് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. പക്ഷികളെയും പരിസ്ഥിതിയെയും സ്നേഹിക്കുന്ന ,ജൈവ പച്ചക്കറി മുതൽ ഭക്ഷ്യ സ്വയംപര്യാപ്തത നേടുന്ന വിദ്യാഭ്യാസമാണ് ഇന്ന് ആവശ്യമെന്ന് അദ്ദേഹം പറഞു. തണലേകിയും  അപരനെ സഹായിച്ചും വളരുന്ന  വിദ്യാഭ്യാസമെന്നത് വിജയമല്ല മികവിന്റേതാകണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കല്ലോടി ഫൊറോന വികാരി ഫാ. അഗസ്റ്റ്യൻ പുത്തൻപുര പറഞ്ഞു. കണ്ണൂർ രൂപത കോർപ്പറേറ്റ് മാനേജർ ഫാ.അബ്രാഹം പറമ്പേട്ട് അധ്യക്ഷത വഹിച്ചു.  സിനിമാ പിന്നണി ഗായിക ദുർഗ്ഗാ വിശ്വനാഥ് വിശിഷ്ടാതിഥിയായിരുന്നു. സ്കൂൾ മാനേജർ ഫാ. ലിജോ കൊച്ചു പറമ്പിൽ റിപോർട്ടവതരിപ്പിച്ചു . പി.ടി.എ. പ്രസിഡണ്ട് മുഹമ്മദ് അഷ്റഫ്. പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *