April 29, 2024

കൽപ്പറ്റ നഗരസഭയുടെ പുതിയ കെട്ടിടം മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു

0
08
പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുതിന് ആധുനിക സൗകര്യങ്ങൾ വിഭാവനം ചെയ്ത് നിർമ്മിച്ച കൽപ്പററ നഗരസഭാ ഓഫീസ് കെട്ടിടത്തിന്റെ (അനക്‌സ്) ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ഡോ. കെ.ടി.ജലീൽ നിർവഹിച്ചു. താൽക്കാലിക നമ്പർ ഇട്ട് കൊടുത്താൽ ഉടമസ്ഥന് കറണ്ട് കണക്ഷൻ, വാട്ടർ കണക്ഷൻ എന്നിവ ലഭ്യമാക്കുന്ന തരത്തിൽ നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന്  മന്ത്രി പറഞ്ഞു. യു.എ നമ്പറിൽ ഇത്തരത്തിൽ ഭേദഗതി കൊണ്ടുവരുന്നതോടെ ജനങ്ങൾക്ക് കുറേക്കൂടി വേഗത്തിൽ സേവനങ്ങൾ  ലഭ്യമാകും. 
      സി.കെ.ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ഐ.ഷാനവാസ് എം.പി.മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, കൽപ്പറ്റ നഗരസഭാ ചെയർപേഴ്‌സ ഉമൈബ മൊയ്തീൻ കുട്ടി, ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ വി.വി.രമേശൻ, നഗരസഭാ വൈസ് ചെയർമാൻ പി.പി.അലി, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ എ.പി.ഹമീദ്, കെ.അജിത, സനിത ജഗദീഷ്, മുനിസിപ്പൽ സെക്രട്ടറി കെ.ജി.രവീന്ദ്രൻ, വാർഡ് കൗസിലർ ആയിഷ പള്ളിയാലിൽ , മറ്റ് നഗരസഭാംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. ഒരു കോടി എഴുപതുലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭയ്ക്ക് പുതിയ കെട്ടിടം നിർമ്മിച്ചത്.  


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *