April 29, 2024

വൈത്തിരി താലൂക്ക് പ്രവാസി സഹകരണ സംഘം; നിക്ഷേപ സമാഹരണ യജ്ഞം 22ന്

0
കല്‍പ്പറ്റ: വൈത്തിരി താലൂക്ക് പ്രവാസി സഹകരണ സംഘം നിക്ഷേപ സമാഹരണ യജ്ഞം 22ന് രാവിലെ 10.30ന് സംഘം ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിക്ഷേപസമാഹരണ യജ്ഞത്തിന്റെ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി. ആലി ഉദ്ഘാടനം ചെയ്യും. വൈത്തിരി താലൂക്ക് പ്രവാസി സഹകരണ സംഘം പ്രസിഡന്റ് പി.ഇ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും. വൈത്തിരി താലൂക്കിലെ പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനമാണ് വൈത്തിരി താലൂക്ക് പ്രവാസി സഹകരണ സംഘം. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും തിരികെ എത്തിയ പ്രവാസികള്‍ക്കും സഹായകരമായ പ്രവര്‍ത്തനങ്ങളാണ് സഹകരണ സംഘം ചെയ്യുന്നത്. സാമ്പത്തിക ഇടപാടുകള്‍ക്കൊപ്പം സമൂഹ്യ പ്രതിബദ്ധതയും നിലനിര്‍ത്തി ജീവകാരുണ്യ പ്രവര്‍ത്തനമേഖലയിലും സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. നിക്ഷേപ സമാഹരണ യജ്ഞത്തോടനുബന്ധിച്ച് സംഘത്തിന്റെ ആദ്യ പ്രസിഡന്റായിരുന്ന മുജീബ് റഹ്മാന്റെ സ്മരണക്കായി പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ സാന്ത്വനസഹായ വിതരണവും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ വൈത്തിരി താലൂക്ക് പ്രവാസി സഹകരണ സംഘം പ്രസിഡന്റ് പി.ഇ. ഷംസുദ്ദീന്‍, വൈസ് പ്രസിഡന്റ് കെ. മുഹമ്മദലി, ഡയറക്ടര്‍മാരായ കെ. നൗഷാദ്, അന്‍വര്‍സാദത്ത്, സെക്രട്ടറി ജിനി സിബി എന്നിവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *