October 17, 2026

കാഞ്ഞിരത്തിനാൽ ഭൂസമരം: സി.പി.ഐ. നിലപാട് വ്യക്തമാക്കണം: 30-ന് ഉപവാസ സമരം: കലക്ടർ ഇടപെടണമെന്നും സമര സഹായസമിതി

0
IMG_20180127_122343
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:   നാല് പതിറ്റാണ്ടു മുമ്പ് വില  കൊടുത്ത് വാങ്ങിയ ഭൂമി വനംവകുപ്പിൽ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്  തൊണ്ടർനാട് പഞ്ചായത്തിലെ കാഞ്ഞിരത്തിനാൽ  കുടുംബത്തിന്റെ സമരം 900 ദിവസം പൂർത്തിയാകുമ്പോൾ വനം – റവന്യൂ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന  സി.പി.ഐ. നിലപാട് വ്യക്തമാക്കണമെന്ന് സമര സഹായസമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ  ആവശ്യപ്പെട്ടു. വനം വകുപ്പുദ്യോഗസ്ഥരും  സി.പി.ഐ. നേതാക്കളും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുള്ളതായി സംശയിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. നാല് പതിറ്റാണ്ടായി  നീതിക്ക് വേണ്ടി പോരാട്ടം നടത്തുന്ന കാഞിരത്തിനാൽ കുടുംബം ജീവിക്കുന്ന രക്തസാക്ഷികളാണ്. രക്തസാക്ഷി ദിനമായ ജനുവരി 30-ന് കലക്ട്രേറ്റിന് മുന്നിൽ ഈ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭാരവാഹികൾ  ഉപവാസ സമരം നടത്തും.  

     ബ്യുറോക്രസിയുടെ ഇരയായ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ വിഷയം ഇപ്പോൾ കോടതിയിലാണ്. സർക്കാർ നിലപാട് കോടതിയെ അറിയിക്കാൻ ജില്ലാ കലക്ടർ ഇടപ്പെട്ട്  ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും  യോഗം വിളിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും സഹകരിക്കാൻ തയ്യാറുള്ള എല്ലാവരും ഇതിൽ പങ്കാളികളാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. 

        
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *