May 18, 2024

അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ മുട്ടിൽ ചീപ്രം മഠം കുന്ന് കോളനികൾ: ബി.ജെ.പി. പഞ്ചായത്ത് ഓഫീസ് മാർച്ച് 29-ന് .

0
Img 20180127 115946
കൽപ്പറ്റ: മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ചീപ്രം , മഠംകുന്ന് കോളനികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് 29-ന് മുട്ടിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി.യുടെ നേതൃത്വത്തിൽ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

   ചീപ്രം കോളനിയിൽ പണിയ സമുദായത്തിലെ 45 കുടുംബങ്ങളും മഠം കുന്ന് കോളനിയിൽ 65 കുടുംബങ്ങളുമാണ് ഉള്ളത്. കുടിവെള്ളം, വൈദ്യുതി. ,കക്കൂസ്, വീട് തുടങ്ങിയ ഒരു സൗകര്യവും ഈ കുടുംബങ്ങൾക്കില്ല . ഷെഡ്ഡുകളിലാണ് ഈ കുടുംബങ്ങൾ താമസം. കാരാപ്പഴ പദ്ധതി പ്രദേശമായതിനാൽ പല തടസ്സങ്ങളും അധികൃതർ പറയുന്നു. എന്നാൽ താൽകാലിക സഹായങ്ങൾ നൽകാനോ  അവരെ പുനരധിവസിപ്പിക്കാനോ അധികൃതർ തയ്യാറായിട്ടില്ല. താൽകാലിക താമസ സർട്ടിഫിക്കറ്റ് പോലും കൊടുക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടല്ലന്ന് ഇവർ പറഞ്ഞു. കിസാൻ മോർച്ച സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് അരി മുണ്ട ,നിയോജക മണ്ഡലം പ്രസിഡണ്ട് ആരോട രാമചന്ദ്രൻ , ബി.ജെ.പി. മുട്ടിൽ പഞ്ചായത്ത്കമ്മിറ്റി പ്രസിഡണ്ട് കെ.ജി. ജയരാജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *