May 18, 2024

വ്യവസായ നിക്ഷേപ സംഗമം സംഘടിപ്പിച്ചു

0
Investors Meet
കല്‍പ്പറ്റ:വ്യവസായ സംരംഭങ്ങള്‍ ധാരാളമായി നിലവില്‍ വരണമെങ്കില്‍ നിലവിലുള്ള നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അഭിപ്രായപ്പെട്ടു. കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ് ഹോട്ടലില്‍ ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച വ്യവസായ നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എസ് സുരേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ലീഡ് ബാങ്ക് മാനേജര്‍ എം.ഡി ശ്യാമള, കെ.എഫ്.സി ചീഫ് മാനേജര്‍ ഉമേഷ് ബാബു, ടൗണ്‍ പ്ലാനര്‍ സത്യബാബു എന്നിവര്‍ സംസാരിച്ചു. സംഗമത്തില്‍ വി.കെ പോളിമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കിന്‍ഫ്രാ പാര്‍ക്കില്‍ 5 ഏക്കര്‍ സ്ഥലം അനുവദിച്ച ഉത്തരവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി. ജില്ലയിലെ മികച്ച വനിതാ സംരംഭകര്‍ക്കുള്ള വ്യവസായ വകുപ്പിന്റെ അവാര്‍ഡ് ലഭിച്ച കല്‍പ്പറ്റ ബേയ്ക്ക് ഹൗസ് ഉടമ പി.എം നിഷയെ ചടങ്ങില്‍ ആദരിച്ചു. സംരംഭകത്വ സഹായ പദ്ധതി പ്രകാരം സബ്‌സിഡി അനുവദിക്കപ്പട്ട സ്ഥാപനങ്ങള്‍ക്കുള്ള ഉത്തരവും ജില്ലയില്‍ വ്യവസായ ജാലകം സര്‍വ്വേ വിജയകരമായി പൂര്‍ത്തിയാക്കിയ വ്യവസായ വികസന ഓഫീസര്‍മാര്‍ക്കുളള അവാര്‍ഡുകളും വിതരണം ചെയ്തു. ടെക്‌നിക്കല്‍ സെഷനില്‍ നവസംരംഭകര്‍ക്കായി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. വ്യവസായം-വാണിജ്യം-തൊഴില്‍ (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്) ജി.എസ്.റ്റി സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍, കെട്ടിട നിര്‍മ്മാണ മാനദണ്ഡങ്ങള്‍, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍, കേരള നിക്ഷേപ സൗഹൃദ പ്രോത്സാഹന ഓര്‍ഡിനന്‍സ്-2017, പ്രോഡക്ട് മാര്‍ക്കറ്റിംഗില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ എടുത്തു.. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *