കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കിയതിനെതിരെ പ്രതിഷേധം.
മാനന്തവാടി;
കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കിയ നടപടിക്കെതിരെ പ്രതിഷേധവുമായി വെള്ളമുണ്ട കോണ്‍ഗ്രസ് കമ്മറ്റി സിക്രട്ടറിയും സംഘവും രംഗത്ത്.പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പതിനൊന്നില്‍ പത്ത് പേരും ആലീസിനെയായിരുന്നു സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചതെന്ന് പുറത്താക്കപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.എന്നാല്‍ ഇതിന് വിരുദ്ധമായി മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ചേര്‍ന്ന യോഗത്തില്‍ ഐഎന്‍ടിയുസി ട്രഷറര്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് ആലിസിനെ സ്വതന്ത്രയായി മത്സരിപ്പിക്കാന്‍ ഐക്യഖണ്ഡേന തീരുമാനിച്ചത്.വാര്‍ഡിന്റെ എല്ലാ ഭാഗത്തുള്ളവരുമായി നല്ല ബന്ധമുള്ളയാളെന്ന നിലയിലാണ് ഇതിന് തങ്ങള്‍ തയ്യാറായത്.നിലവില്‍ വാര്‍ഡില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായ ആലീസിനെ പരാജയപ്പെടുത്താന്‍ ഇരുമുന്നണികളും ദുഷ്പ്രചരണങ്ങള്‍ നടത്തുകയാണെന്നും എന്നാല്‍ വാര്‍ഡിലെ വോട്ടര്‍മാര്‍ ആലീസിനൊപ്പമാണെന്നും കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കപ്പെട്ട ജോണ്‍സന്‍ മുണ്ടക്കല്‍,വേണുഗോപാല്‍,ബിജുജേക്കബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.





Leave a Reply