April 30, 2026

വന്യമൃഗശല്യത്തിനും ജലസേചനത്തിനും ത്രിതല പഞ്ചായത്തുകള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള നിര്‍ദ്ദേശവുമായി വയനാട് വന്യമൃഗശല്ല്യ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി; കാര്‍ഷിക മേഖലയായ വയനാടട്ടിലെ കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന വിഷയമായ വന്യമൃഗശല്യവും ജലസേചനക്കുറവും പരിഹരിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ സാധ്യമാവുന്ന നിര്‍ദ്ദേശം പരിഗണിക്കാന്‍ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതികള്‍ മുന്നോട്ട് വരണമെന്ന് വയനാട് വന്യമൃഗശല്ല്യ പ്രതിരോധ ആക്ഷന്‍ കമ്മറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.2020 -21 സാമ്പത്തിക വര്‍ഷം ചതിര്തല പഞ്ചായത്തുകള്‍ക്ക് വിനിയോഗിക്കാവുന്ന 700 കോടിരൂപയില്‍ നിന്നും ഉത്പാദന മേഖലയുടെ വിഹിതവും മൃഗസംരക്ഷണമേഖലയിലെ വിഹിതവും സുമാര്‍ 240 കോടിയോളം രൂപയുംപശ്ചാത്തല മേഖലയില്‍ നിന്നും 25% കൂടി ഉള്‍പ്പെടുത്തി 300 കോടിയില്‍ എത്തിച്ച് ഈതുക വന്യമൃഗശല്ല്യ പ്രതിരോധത്തിനായി വിനിയോഗിക്കണം.വന്യമൃഗശല്യത്തിന് ഏറ്റവും ഫലപ്രദമായതും ചിലവുകുറഞ്ഞതുമായ സംവിധാനം ക്രാഷ്ഗാര്‍ഡ് റോപ് ഫെന്‍സിംഗ് ആണ്. ആനയെ മാത്രമല്ല കാട്ടുപോത്ത്, മാന്‍, കടുവ എന്നിവയെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നുണ്ട്.ജലസേചനത്തിനായി 2022-23 പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടുകളിലും പുഴകളിലും രണ്ട് മീറ്റര്‍ ഉയരത്തില്‍ ചെക്ക്ഡാമുകള്‍ നിര്‍മിച്ച് ഉപയോഗപ്പെടുത്തണം. ഇതിനായി തൊഴിലുറപ്പ് പദ്ധതിയുള്‍പ്പടെ വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്നും പരിചയ സമ്പന്നരായ കര്‍ഷകരെ ഉള്‍പ്പെടുത്തിയ കമ്മറ്റികള്‍ ഇതിന്റെ നിര്‍വ്വഹണത്തിനായി വിനിയോഗക്കണമെന്നും കമ്മറ്റി ഭാരവാഹികളായ ടി.സി.ജോസഫ്,ആര്‍ സുകുമാരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് ധനകാര്യവകുപ്പ്,പഞ്ചായത് വകുപ്പ്,എംഎല്‍എ മാര്‍ ത്രിതലപഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ക്ക് നിര്‍ദ്ദേശം സമര്‍പ്പിച്ചതായും ഇവര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *