April 29, 2026

മുസ്ലിം ലീഗിന് സീറ്റും വോട്ടും കൂടിയെന്ന് വിലയിരുത്തൽ

0
01.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കഴിഞ്ഞ ത്രിതല പഞ്ചായത്ത്  തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ യുഡിഎഫിനും വിശിഷ്യാ മുസ്ലീം ലീഗിനും അഭിമാനമാര്‍ന്ന വിജയമാണുണ്ടായതെന്ന് നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി.2015- നെ അപേക്ഷിച്ച് പത്ത് പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളില്‍ നിന്നും എട്ടിടത്ത് ഭരണം പിടിക്കുവാനായെന്നും ഗ്രാമ പഞ്ചായത്ത് അംഗങ്ങളില്‍ 2015-ല്‍ 46- ഉണ്ടായിരുന്നത് 51 – ആവുകയും ബ്ലോക് മെമ്പര്‍മാര്‍ 6- ഉണ്ടായിരുന്നത് 7 – ആവുകയും മുനിസിപ്പാലിറ്റിയില്‍ 5-ഉണ്ടായിരുന്നത് ഒമ്പതായി മാറുകയും ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ രണ്ടെണ്ണം നിലനിര്‍ത്തുകയും ചെയ്തു.യോഗം മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ.കരീം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ റസാക്ക് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു.ടി.ഹംസ സ്വാഗതം പറഞ്ഞു.കെ.കെ.മുഹമ്മദ് ഹാജി മുഖ്യ പ്രഭാഷണം നടത്തി. എന്‍.കെ.റഷീദ്, പി.വി.കുഞ്ഞിമുഹമ്മദ്, സലീം മേമ്മന, എം.കെ.മൊയതു, എ.കെ.റഫീഖ്, കെ.കെ.ഹനീഫ, പഞ്ചാര ഉസ്മാന്‍, കാരാടന്‍ നജീബ്, എന്‍.അഷ്‌റഫ് സുലൈമാന്‍, വി.സി.അബൂട്ടി, അബ പുതുശ്ശേരി, കളത്തില്‍ മമ്മൂട്ടി, എ.പി.ഹമീദ്, കെ.വി.ഉസ്മാന്‍ ,പി.സിദ്ധിഖ്, വി.പി.യൂസഫ്, തന്നാനി അബൂബക്കര്‍, പനന്തറ മുഹമ്മദ്, അസീസ് കാരേക്കാടന്‍, ഇ.കെ.ഹുസൈന്‍, ഫസല്‍ തങ്ങള്‍, വടകര മുഹമ്മദ്, കെ.സക്കീര്‍, കെ.എം.തൊടി മുജീബ്, എ.കെ.സലീം, പി.ശിഹാബ്, കെ എം എ സലീം, വാഴയില്‍ അബ്ദുള്ള, മൂസ്സാ നാസ്സര്‍ ഖാദിരി, റംല മൊയ്തീന്‍ കുട്ടി, റുഖിയ ടീച്ചര്‍, എസ്.എം.ഷൈജല്‍, ഷാഹുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *