ആളൂർക്കുന്നിൽ ജനപ്രതിനിധികൾ ആറ്
പുല്‍പ്പള്ളി: ഒരു വാര്‍ഡില്‍ ആറ് ജനപ്രതിനിധികള്‍. കേള്‍ക്കുമ്പോള്‍ അതിശയം തോന്നാല്‍ എന്നാല്‍ സംഭവം സത്യമാണ്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാംവാര്‍ഡ് ആളൂര്‍ ക്കുന്ന് വാര്‍ഡില്‍ നിന്നാണ് ബ്ലോക്ക്, ജില്ലാ ഡിവിഷനുകളില്‍ മത്സരിച്ച് വിജയിച്ച ആറ് ജനപ്രതിനിധികളുള്ളത്. പനമരം ജില്ലാപഞ്ചായത്തംഗമായി തിരഞ്ഞെടുത്ത ബിന്ദുപ്രകാശ്, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് അംഗമായി ആളൂര്‍ക്കുന്ന് വാര്‍ഡില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെട്ട ഉഷ സത്യന്‍, പുല്‍പ്പള്ളി പഞ്ചായത്ത് നാലാംവാര്‍ഡ് അത്തിക്കുനി എസ് സി സംവരണ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സുമ ബിനേഷ്, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് മരകാവില്‍ നിന്നും വിജയിച്ച ജോമറ്റ്, പനമരം ബ്ലോക്ക് പഞ്ചായത്തില്‍ പാക്കം ഡിവിഷനില്‍ നിന്നും വിജയിച്ച നിഖില വി ആന്റണി, പുല്‍പ്പള്ളി ബ്ലോക്ക് ഡിവിഷനില്‍ നിന്നും മത്സരിച്ച് വിജയിച്ച രജനി ചന്ദ്രന്‍ എന്നിവരാണ് ആളൂര്‍ക്കുന്ന് വാര്‍ഡില്‍ നിന്നും ജനപ്രതിനിധികളായി മാറിയിരിക്കുന്നത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ മുതല്‍ ജില്ലാപഞ്ചായത്ത് വരെയുള്ള ജനപ്രതിനിധികള്‍ ആളൂര്‍ക്കുന്ന് വാര്‍ഡിലുണ്ട്. ജില്ലാപഞ്ചായത്തിലെ പനമരം ഡിവിഷനില്‍ നിന്നും മത്സരിച്ച് വിജയിച്ച ആളൂര്‍ക്കുന്ന് സ്വദേശിയായ ബിന്ദുപ്രകാശ് തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി മുഫീദ തെസ്‌നിയെ 820 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. പനമരം ബ്ലോക്ക് പഞ്ചായത്തിലെ പാക്കം ഡിവിഷനില്‍ നിന്നും വിജയിച്ച നിഖില പി ആന്റണി തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി റീത്ത സ്റ്റാന്റിലെക്കാള്‍ 364 വോട്ടുകളാണ് അധികം നേടിയത്. ഇതേ ബ്ലോക്ക് പഞ്ചായത്തിലെ പുല്‍പ്പള്ളി ഡിവിഷനില്‍ നിന്നും വിജയിച്ച രജനിചന്ദ്രന്‍ തൊട്ടുത്ത ഇന്ദിരാ സുകുമാരനെ 332 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ മൂന്ന് വാര്‍ഡ് മെമ്പര്‍മാരാണ് ഇപ്പോള്‍ ആളുര്‍ക്കുന്നിലുള്ളത്. ആളൂര്‍ക്കുന്ന് വാര്‍ഡില്‍ നിന്ന് തന്നെ വിജയിച്ച ഉഷാസത്യന്‍ എതിര്‍സ്ഥാനാര്‍ത്ഥി വിജയകുമാരിയെ 46 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. നാലാം വാര്‍ഡ് അത്തിക്കുനിയില്‍ നിന്നും വിജയിച്ച സുമ ബിനേഷ് മോഹിനി സന്തോഷിനെക്കാള്‍ 61 വോട്ടുകളാണ് അധികമായി നേടിയത്. മരകാവ് വാര്‍ഡില്‍ നിന്നും വിജയിച്ച ജോമറ്റ് തൊട്ടടുത്ത സ്വതന്ത്രസ്ഥാനാര്‍ത്ഥി ഷാജി എള്ളുങ്കലിനെ 274 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
Leave a Reply