May 22, 2026

സ്പന്ദനം വാര്‍ഷികവും സ്‌പെഷ്യല്‍ സ്‌കൂളിലെ സെന്‍സര്‍ ക്ലാസ് റൂം പ്രവൃത്തി ഉദ്ഘാടനവും നടത്തി

0
IMG-20201227-WA0145.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ∙ കഴിഞ്ഞ 15 വര്‍ഷമായി മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന
സ്പന്ദനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ 15-ാം വാര്‍ഷികവും ഫാ. ടെസ
സ്‌പെഷ്യല്‍ സ്‌കൂളിന്റെ സെന്‍സര്‍ ക്ലാസ്‌റൂം നിര്‍മ്മാണ ഉദ്ഘാടനവും
നടത്തി. സ്പന്ദനം മുഖ്യരക്ഷാധികാരിയും, ഋഷിഗ്രൂപ്പ് സിഇഒമായ ജോസഫ്
ഫ്രാന്‍സിസ് വടക്കേടത്ത് വിവിധ ധനസഹായ വിതരണവും ക്ലാസ്‌റൂം നിര്‍മ്മാണ
ഉദ്ഘാടനവും നിർവഹിച്ചു. വടകര ഡി.വൈ.. എസ്.പി.  പ്രിന്‍സ് എബ്രാഹാം വാർഷികം
ഉദ്ഘാടം ചെയ്തു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മാനന്തവാടിയിലെ സാമൂഹ്യസേവന
ചാരിറ്റി മേഖലയില്‍ സജീവ സാന്നിധ്യമാണ് സ്പന്ദനം. നിര്‍ധന രോഗികള്‍ക്ക്
മരുന്ന്, അവശതയനുഭവിക്കുന്നവര്‍ക്കുളള ഫുഡ്കിറ്റ്, സാമ്പത്തിക
പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്ക് ഉന്നത, പ്രൊഫഷണല്‍
വിദ്യാഭ്യാസത്തിനുളള ധനസഹായം, രോഗവും മറ്റ് ബുദ്ധിമുട്ടുകളും കാരണം
സര്‍ക്കാരില്‍ നിന്ന് ലഭിച്ച വീടുകളുടെ പണി പൂര്‍ത്തിയാക്കാന്‍
കഴിയാത്തവര്‍ക്കുളള ധനസഹായം തുടങ്ങിയ വിവിധ മേഖലകളില്‍ 21 ലക്ഷത്തോളം രൂപ
ഈ വര്‍ഷം ചിലവഴിച്ചു. എമ്മാവുസ് വില്ല, ഫാ. ടെസ സ്‌പെഷ്യല്‍ സ്‌കൂള്‍,
ജീവജ്യോതി, ജില്ലാ ആശുപത്രി ഡയാലിസിസ് സെന്റര്‍, സോക്കര്‍സ്റ്റാര്‍
ക്ലബ്, ആറാട്ടുതറ സ്‌കൂള്‍, പെരുവക ആന്‍സ് ഭവന്‍, സമരിറ്റന്‍ ഭവന്‍ എന്നീ
സ്ഥാപനങ്ങള്‍ക്കുളള ധനസഹായവും, സ്പന്ദനത്തിന്റെ മേല്‍നോട്ടത്തില്‍
നല്‍കിവരുന്നുണ്ട്. സ്പന്ദനം പ്രസിഡന്റ് ബാബുഫിലിപ്പ് കുടക്കച്ചിറ
അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇബ്രാഹിം കൈപ്പാണി, പിആർഒ കെ.എം.ഷിനോജ്,
പി.സി. ജോൺ, സി.ജെ. ജോയി, ഫാ. വർഗീസ് മറ്റമന, ഡോ. ഗോകുൽ ദേവ്, ഷെപ്പേർഡ്
ജീവജ്യോതി, സിസ്റ്റർ മരിയ റോസ്, സിസ്റ്റർ മിനി ജോർജ്, കെ.സി. സുനിൽകുമാർ,
കമ്മന മോഹനൻ, ബ്രാൻ അലി, മാളവിക പാട്ടവയൽ, സിസ്റ്റർ ജെസി എമ്മാവൂസ് വില്ല
എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *