May 17, 2026

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് പേര്‍ പിടിയിൽ

0
IMG-20210304-WA0014
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി സുല്‍ത്താന്‍ ബത്തേരി ടൗണിലും പരിസരങ്ങളിലും നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് പേര്‍ പിടിയിലായി. സുല്‍ത്താന്‍ ബത്തേരി ചുങ്കം ബിസ്മി സ്‌റ്റോഴ്‌സ് ഉടമ തൊണ്ടയങ്ങാടന്‍കണ്ടി വീട്ടില്‍ അഷ്‌റഫ് (39), ബത്തേരി ചുങ്കത്ത് കട നടത്തുന്ന തയ്യില്‍തൊടികയില്‍ റംഷാദ് (30) എന്നിവരാണ് പിടിയിലായത്. തൊണ്ടയങ്ങാടന്‍കണ്ടി അഷറഫിനെതിരെ മുമ്പും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് നിരവധി എക്‌സൈസ്, പോലീസ് കേസ്സുകള്‍ നിലവിലുണ്ട്. എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ആര്‍ ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.രാധാകൃഷ്ണന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ , പി.ആര്‍ വിനോദ്, വിഷ്ണു കെ.കെ, അമല്‍ തോമസ്, രാജീവന്‍ കെ.വി. ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *