June 24, 2026

നാളെ മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾ അവധി

0
images - 2021-03-12T160134.701
By ന്യൂസ് വയനാട് ബ്യൂറോ

നാളെ മുതല്‍ നാലു ദിവസം (13-16) രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും. മാര്‍ച്ച് 13 രണ്ടാം ശനിയാഴ്ച ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായര്‍. തുടര്‍ന്നുവരുന്ന മാര്‍ച്ച് 15, 16 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കാണ്.

അത്യാവശ്യ ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇന്നു തന്നെ നടത്തണം. അല്ലാത്തപക്ഷം നാല് ദിവസം കഴിഞ്ഞേ ഇനി ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കൂ. ഇന്ന് പ്രതിഷേധ മാസ്‌ക് ധരിച്ചു ജോലി ചെയ്യാന്‍ 9 ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *