May 1, 2026

വീണ്ടും ദുരന്ത വാർത്ത: വാഹനാപകടങ്ങളിൽ പരിക്കേറ്റ രണ്ട് പേർക്കൂടി മരിച്ചു.

0
IMG-20180303-WA0315
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കഴിഞ്ഞ ദിവസങ്ങളിൽ  വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പരിക്കേറ്റ രണ്ട് പേർ മരിച്ചു.
  . ഇന്നലെ രാത്രി മുള്ളൻകൊല്ലി- പെരീക്കല്ലൂർ റോഡിലെ മാടലിൽ വെച്ചുണ്ടായ  അപകടത്തിൽ പരിക്കേറ്റ  മരക്കടവ് തോന്നക്കര സജി (43) ,  കൊളഗപ്പാറ ഉജാലപ്പടിക്ക്  സമീപമുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ്  ചികിത്സയിലായിരുന്ന നീലേശ്വരം കോട്ടപ്പുറം  ഷബീര്‍ മന്‍സില്‍ ഷബീര്‍ (35) എന്നിവർ ആണ്   മരിച്ചത്. ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ചാണ് സജിക്ക് പരിക്കേറ്റത്. .തുടർന്ന് ഗുരുതര പരുക്കോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സജി ഇന്ന് രാത്രിയോടെ മരിക്കുകയായിരുന്നു . മാർച്ച് ഒന്നിന്   ഇതേ  സ്ഥലത്ത്  ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചിരുന്നു..
മാര്‍ച്ച് 3 ന്  ബത്തേരി കൊളഗപ്പാറ ഉജാലപ്പടിക്ക്  സമീപമുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ്  ചികിത്സയിലായിരുന്ന നീലേശ്വരം കോട്ടപ്പുറം  ഷബീര്‍ മന്‍സില്‍ ഷബീര്‍ (35) ആണ് ഇന്ന് മരിച്ച മറ്റൊരാൾ.ഇതോടെ  കൊളഗപ്പാറ അപകടത്തിലെ മരണസംഖ്യ മൂന്നായി.ഷബീറിന്റെ മകന്‍ അമന്‍ ഷബീർ, (3),കാഞ്ഞങ്ങാട് സ്വദേശി  നബീര്‍ (30) എന്നിവര്‍ അന്ന് തന്നെ മരിച്ചിരുന്നു..ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി  കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.മാര്‍ച്ച് 3 ന് രാവിലെ 7.30 ടെയാണ് അപകടം നടന്നത്.. കല്‍പ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ബത്തേരിഭാഗത്തേക്ക് പോവുകയായിരുന്ന കെ.എ 03 എ ബി 3735 കാറുമാണ് അപകടത്തില്‍പെട്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *