സജിയുടെ സംസ്കാരം ഇന്ന് മരക്കടവിൽ
പുൽപ്പള്ളി: കഴിഞദിവസം രാത്രി മുള്ളൻകൊല്ലി- പെരീക്കല്ലൂർ റോഡിലെ മാടലിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മരക്കടവ് തോന്നക്കര സജി (43) ,യുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. മരക്കടവ് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ വൈകുന്നേരം അഞ്ച് മണിക്കാണ് സംസ്കാരം . ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ചാണ് സജിക്ക് പരിക്കേറ്റത്. .തുടർന്ന് ഗുരുതര പരുക്കോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സജി ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു . മാർച്ച് ഒന്നിന് ഇതേ സ്ഥലത്ത് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചിരുന്നു..






Leave a Reply