May 5, 2026

പൂഴിത്തോട് പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് ബി.ജെ.പി.യുടെ ശ്രദ്ധ ക്ഷണിക്കൽ സദസ്സ് ഞായറാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
 പടിഞ്ഞാറത്തറ: പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ പി.കാപ്പിക്കളം ബൂത്ത് കമ്മറ്റി സംഘടിപ്പിക്കുന്ന ശ്രദ്ധ ക്ഷണിക്കൽ സദസ്സ് മാർച്ച് 11 ഞായറാഴ്ച രാവിലെ 10 മണിക്ക് പടിഞ്ഞാറത്തറ ടൗണിൽ നടക്കും. ഗോത്രമഹാസഭ അധ്യക്ഷ സി.കെ ജാനു ഉദ്ഘാടനം ചെയ്യും. ബി.ജെ പി.ജില്ലാ പ്രസിഡണ്ട് സജി ശങ്കർ മുഖ്യാതിഥിയായിരിക്കും.രാവിലെ 9.30ന് കുറ്റിയാംവയലിൽ പാത അവസാനിക്കുന്നിടം സന്ദർശിക്കുന്ന നേതാക്കൾ പാതയ്ക്കു വേണ്ടി ഭൂമി നഷ്ടപ്പെട്ടവരുമായും, സമരസമിതി നേതാക്കളുമായും ചർച്ച നടത്തും. 

കോഴിക്കോട്-വയനാട് ജില്ലകളിലെ പാർട്ടിയുടെ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.14- ന് വയനാട്ടിലെത്തുന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുമെന്നും നേതാക്കൾ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *