മികവുത്സവം സംഘടിപ്പിച്ചു
പിണങ്ങോട്: ഗവ. യു.പി സ്കൂളിലെ കുട്ടികളുടെ 2017-18 അധ്യായന വര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനങ്ങളുടെ അവതരണമായ മികവുത്സവം പിണങ്ങോട് ദാറുസലാം മദ്റസയില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എന്‍ വിമല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ ഇ.വി അബ്ദുല്‍ ജലാല്‍ അധ്യക്ഷനായി. പി.ടി.എ വൈസ് പ്രസിഡന്റ് കെ.എച്ച് അബൂബക്കര്‍, എം അരുണ, സാന്ദ്ര സജീവ്, മുഹമ്മദ് അഫ്നാസ്, അഫ്ര ഷഹീഖ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക മേരി അരൂജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജയറാം നന്ദിയും പറഞ്ഞു. ചടങ്ങില്‍ കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളുടെ അവതരണവും നടത്തി.





Leave a Reply