മികവുത്സവത്തിന്റെ കേളികൊട്ടുമായി വിദ്യാർത്ഥിനികൾ ഗ്രാമങ്ങളിലേക്ക്
റിപ്പൺ :മേപ്പാടി സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികളുടെ സംഗീത നൃത്താവിഷ്കാരങ്ങൾക്ക് റിപ്പൺ സമന്വയം ഗ്രന്ഥശാല വേദി ഒരുക്കിയപ്പോൾ അത് ഗ്രാമത്തിന്റെ ഉത്സാവമായി മാറി. മികവുത്സവത്തിന്റെ ഭാഗമായാണ് ജില്ലയിലെ ഏക പെൺ പള്ളിക്കൂടം ഗ്രാമത്തിലെത്തിയത്. സാംസ്കാരിക നവോത്ഥാനം ഗ്രാമങ്ങളിലൂടെ എന്ന സന്ദേശം ഉൾക്കൊള്ളുന്ന കലാപരിപാടികൾ തോട്ടം മേഖലയിലെ ഉൾഗ്രാമങ്ങളിൽ ഒന്നായ റിപ്പൺ പുതുക്കാട്ടിലെ ജനങ്ങൾക്ക് പുതിയൊരു അനുഭവമായി .സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിലെ പ്രഥമ അദ്ധ്യാപിക സിസ്റ്റർ ഫ്രീനി ഡേവിഡ് അധ്യക്ഷത വഹിച്ച ചടങ്ങുകൾ ആൽബം നിർമാതാവ് ഉദൈഫ റിപ്പൺ ഉദ്ഘടനം ചെയ്തു .മാതൃസമിതി അധ്യക്ഷ റംല ഹംസ, പി വി കദീജ എന്നിവർ ആശംസകൾ അർപ്പിച്ചു അഷറഫ് അലി സ്വാഗതവും സ്മിത ജോസഫ് നന്ദിയും പറഞ്ഞു






Leave a Reply