സൗജന്യ ദന്തരോഗ മെഗാ മെഡിക്കല്‍ ക്യാമ്പ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും
കൊയിലേരി ഉദയ വായനശാലയുടെയും, കൂര്‍ഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സിന്റേയും ആഭിമുഖ്യത്തില്‍, കമ്മന പ്രിയദര്‍ശിനി, രാജീവ് ഗാന്ധി ജനശ്രീ സംഘങ്ങളുടെ സഹകരണത്തോടെ സൗജന്യ ദന്തരോഗ മെഗാ മെഡിക്കല്‍ ക്യാമ്പ് 2018 ഏപ്രില്‍ 21 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കമ്മന നവോദയം എല്‍.പി.സ്‌കൂളില്‍ നടക്കും. ക്യാമ്പിന്റെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ഹാഡ മുന്‍ ചെയര്‍മാന്‍ എന്‍.ഡി.അപ്പച്ചന്‍ മുഖ്യ സന്ദേശം നല്‍കും. കൂര്‍ഗ് മെഡിക്കല്‍ കോളെജിലെ എട്ടോളം വിദഗ്ദ ഡോക്ടര്‍മാര്‍ രോഗികളെ പരിശാധിക്കും. സൗജന്യ ദന്തല്‍ ക്ലീനിംഗ്, ഓട്ടയടക്കല്‍, വായ്മൂലം വരാവുന്ന മറ്റ് രോഗങ്ങള്‍ എന്നിവയും പരിശോധിക്കും. ക്യാമ്പില്‍ പല്ല് പറിക്കുന്നതിനുളള സൗകര്യവും ഉണ്ടായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കേണ്ടവര്‍ മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്യേണ്ടതാണ്. 9746185396, 8606526933. യോഗത്തില്‍ കമ്മന മോഹനന്‍, ഷാജിതോമസ്, ലാജി ജോണ്‍ പടിയറ, ടി.എന്‍.കുഞ്ഞികൃഷ്ണന്‍, ഷിബു തോമസ്, സജി കൊയിലേരി, ലില്ലി യാക്കോബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Leave a Reply