April 29, 2026

വീഡിയോഗ്രാഫിയില്‍ താരമായി പന്ത്രണ്ടുകാരന്‍ ആദില്‍

0
IMG-20171022-WA0057
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വീഡിയോഗ്രാഫിയില്‍ താരമാവുകയാണ് കല്‍പ്പറ്റയിലെ പന്ത്രണ്ടുകാരന്‍ ആദില്‍ മുഹമ്മദ്. കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ വെച്ചു നടന്ന ആയിരങ്ങള്‍ പങ്കെടുത്ത യൂത്ത് ലീഗ് സമ്മേളനം കവര്‍ ചെയ്യുന്ന കൊച്ചു പയ്യനെ കണ്ട് എല്ലാവരും ആശ്ചര്യം പൂണ്ടിരുന്നു. കല്‍പ്പറ്റ എം സി എഫ് പബ്ലിക് സ്കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയായ ഇവനിലെ കഴിവ് തിരിച്ചറിഞ്ഞ് ഐ ടി അദ്ധ്യാപികയായ നീനയാണ് ഇതിനുള്ള പ്രോത്സാഹനങ്ങള്‍ നല്‍കിയത്. പിതാവ് മുസ്തഫയുടെ മൊബൈലില്‍ വീഡിയോ പിടിച്ചു തുടങ്ങിയ ആദിലിനെ വീട്ടുകാരും നിരുത്സാഹപ്പെടുത്തിയില്ല. മുമ്പ് കല്‍പ്പറ്റയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വന്നപ്പോഴും ദൃശ്യങ്ങളൊപ്പാന്‍ ആദിലുണ്ടായിരുന്നു. വയനാട്ടില്‍ സിനിമാ ചിത്രീകരണത്തിനെത്തിയ മെഗാ സ്റ്റാര്‍ മമ്മുട്ടി പങ്കെടുത്ത ഡോക്ടേഴ്സ് അവാര്‍ഡ് പരിപാടി ഹാളിന് പുറത്തേക്ക് ലൈവ് ചെയ്തും മുന്‍ ഡി ജി പി സെന്‍കുമാര്‍, എം പി വീരേന്ദ്രകുമാര്‍ എംപി അടക്കമുള്ള ഒട്ടേറെ പ്രമുഖര്‍ സംബന്ധിച്ച വ്യത്യസ്ത പരിപാടികളില്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട് ഈ കൊച്ചു മിടുക്കന്‍. ഇവന് പ്രോത്സാഹനവുമായി സ്കൂള്‍ അധികൃതരും നാട്ടുകാരും കൂട്ടുകാരും ബന്ധുക്കളും കൂടെയുണ്ട്. മലയാള സിനിമയിലെ പ്രമുഖ ഛായാഗ്രാഹകന്‍ അളകപ്പന്‍, നടനും സംവിധായകനുമായ ജോയ് മാത്യു എന്നിവരെ നേരില്‍ കാണാന്‍ അവസരം കിട്ടിയപ്പോള്‍, ഇവനിലെ കഴിവുകള്‍ ചോദിച്ചറിഞ്ഞ് അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തത് വലിയൊരു ഭാഗ്യമായി മനസില്‍ സൂക്ഷിക്കുന്നു ആദില്‍. സ്വന്തമായി പകര്‍ത്തുന്ന വീഡിയോ ദൃശ്യങ്ങള്‍  എഡിറ്റ് ചെയ്യുന്നതും ഈ മിടുക്കന്‍ തന്നെയാണ്. കല്‍പ്പറ്റയിലെ പൊതു പ്രവര്‍ത്തകനായ നമ്പോത്ത് മുസ്തഫയാണ് പിതാവ്. മാതാവ് ബുഷ്റ, സഹോദരി മുബ്ന മറിയം. ഛായാഗ്രാഹണത്തില്‍ വലിയ ഉയരങ്ങളിലെത്തണമെന്നതാണ് ഈ പന്ത്രണ്ടുകാരന്‍റെ ജീവിത സ്വപ്നം. അതിന് എല്ലാവരുടെയും പിന്തുണ വേണം..


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *