May 14, 2024

പ്രചോദനമാകണം വിദ്യാഭ്യാസം

0
Img 3022


പ്രചോദനമാകണം വിദ്യാഭ്യാസം എന്ന് റേഡിയോ മാറ്റൊലി സ്റ്റേഷൻ ഡയറക്ടർ ഡോ.ഫാ.സെബാസ്റ്റ്യൻ പുത്തേൻ അഭിപ്രായപ്പെട്ടു. എടക്കര ഗവ.ഹയർസെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഏകദിന പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മാഭിമാനപൂരിത സമൂഹത്തെ സൃഷ്ടിക്കുകയാണ് മാധ്യമവിദ്യാഭ്യാസ ധർമ്മമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കന്ററി ജേർണലിസം പാഠപുസ്തകത്തിലെ റേഡിയോയ്ക്കുളള രചനയും നിർമ്മാണവും എന്ന അധ്യായത്തിൽ സാമൂഹിക റേഡിയോയുടെ മാതൃകയായി റേഡിയോ മാറ്റൊലിയെയാണ് പ്രതിപാദിച്ചിരിക്കുന്നത്. റേഡിയോ നിലയം സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കാനും പ്രക്ഷേപണ പ്രക്രിയയിൽ പങ്കുചേരുവാനുമാണ് ശിൽപശാല നടത്തിയത്. ഫാ.സന്തോഷ് കാവുങ്കൽ, ഫാ.മനോജ് കാക്കോനാൽ, ഫാ.ജസ്റ്റിൻ മുത്താനിക്കാട്ട് എന്നിവർ നേതൃത്വം നൽകി. 44 കുട്ടികളും 5 അധ്യാപകരുമാണ് മാറ്റൊലി സന്ദർശിച്ചത്. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയും ശുചിത്വ പ്രതിജ്ഞയും എടുത്തു. സാമൂഹിക മാധ്യമ പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കുവാനും തൊഴിൽ തിരഞ്ഞെടുക്കുമ്പോൾ ഉത്തേജനമാകുവാനും ശിൽപശാല മുതൽക്കൂട്ടാണെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *