June 23, 2026

ടി.നസറുദ്ദീൻ്റെ നിര്യാണം; കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.

0
IMG-20220211-WA0096.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:വ്യാപാരി വ്യവസായി 
ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ്  ടി നസറുദീന്റെ വിയോഗത്തിൽ കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേരളത്തിലെ വ്യാപാരി  സമൂഹത്തിന്റെ ശക്തിയും അഭിമാനവുമായിരുന്ന നേതാവാണ്  വിട വാങ്ങിയിരിക്കുന്നത്. കേരളത്തിലെ വ്യാപാരി സമൂഹത്തിനു വേണ്ടി ദീർഘകാലം അക്ഷീണം പ്രയത്നിച്ച നേതാവാണ് നസറുദീൻ, അദ്ദേഹത്തിന്റെ  വിയോഗത്തോടെ വ്യാപരമെഖലയിലെ ഒരു   യുഗത്തിനാണ് അന്ത്യംകുറിച്ചിരിക്കുന്നത്. കേരള വ്യാപാരി സമൂഹത്തിന് എക്കാലത്തെയും നികത്താനാവാത്തവിടവാണ് അദ്ദേഹത്തിൻറെ വിയോഗം എന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡൻറ് അബ്ബാസ് ഹാജി, സെക്രട്ടറി ജസ്റ്റസ് പൗലോസ്, അലി ബ്രാൻ, ടി സി ജോസഫ്, അഡ്വക്കേറ്റ് അബ്ദുറഹ്മാൻ, ബക്കർ പള്ളിയാൽ ,നിരൺ വിജയൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *