ആദിവാസി സാക്ഷരതാ പദ്ധതി കേന്ദ്രീകൃതമൂല്യ നിര്‍ണ്ണയം 25ന്
സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലയില്‍ നടപ്പിലാക്കിയ വയനാട് ആദിവാസി
സാക്ഷരതാ പദ്ധതിയുടെ ഏപ്രില്‍ 22ന് നടന്ന പരീക്ഷയുടെ ഉത്തരപേപ്പറുകള്‍ 4
ബ്ലോക്കുകളിലായി ഏപ്രില്‍ 25ന് വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ കേന്ദ്രീകൃതമൂല്യ
നിര്‍ണ്ണയം നടത്തും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, സുല്‍ത്താന്‍ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, മാനന്തവാടി ട്രൈസംഹാള്‍, പനമരം ഗ്രാമ പഞ്ചായത്
ഹാള്‍ എന്നിവിടങ്ങളിലാണ് മൂല്യ നിര്‍ണ്ണയം.





Leave a Reply