June 23, 2026

നിയമനാംഗീകാര നടപടികള്‍ വേഗത്തിലാക്കണം: കെ പി എസ് ടി എ

0
IMG_20220220_062241.jpg
By ന്യൂസ് വയനാട് ബ്യൂറോ


ബത്തേരി: അധ്യാപക നിയമനത്തില്‍ ഭിന്നശേഷിക്കാരുടെ സംവരണ വിഷയത്തില്‍ ഉടന്‍ തീരുമാനമെടുത്ത് നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന് കെ പി എസ് ടി എ ബത്തേരി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു .
സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഒഴിവുകള്‍ പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുക , വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുന്ന നയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു .
     കെ എസ് യു ജില്ലാ പ്രസിഡന്റ് അമല്‍ജോയി സമ്മേളനം ഉദ്ഘാടനം ചെയ്തു  . ഉപജില്ലാ പ്രസിഡന്റ് എം പി സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു .ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ മുഖ്യപ്രഭാഷണം നടത്തി .ജില്ലാ സെക്രട്ടറി എം എം ഉലഹന്നാന്‍ ,എം സുനില്‍കുമാര്‍ ,പി എസ് ഗിരീഷ് കുമാര്‍ ,ടി എന്‍ സജിന്‍ ,എം വി ബിനു , കെ സി അഭിലാഷ് ,ജിജോ കുര്യാക്കോസ് എന്നിവര്‍   പ്രസംഗിച്ചു .
കെ കെ രാമചന്ദ്രന്‍ (പ്രസിഡന്റ്) , ജിജോ കുര്യാക്കോസ് (സെക്രട്ടറി) ,ടി ഉണ്ണികൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *