ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നൈറ്റ് വാക്ക് സംഘടിപ്പിച്ചു
പുൽപ്പള്ളി : മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഓറഞ്ച് വേൾഡ് ക്യാമ്പിനെ ഭാഗമായി നൈറ്റ് വാക്ക് സംഘടിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ്: ലില്ലി തങ്കച്ചൻ തിരികൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിസ്‌റ മുനീർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വികസന ചെയർമാൻ പി.കെ ജോസ് പനച്ചിക്കൽ, മെമ്പർമാരായ ഇ. കെ ര ഘു, മോളി സജി ആക്കാം ന്തിരി, കെ.കെ ചന്ദ്രബാബു, മഞ്ജു ഷാജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഐ.സി.ഡി.എസ് സൂപ്പർവൈസർ ശരണ്യ സ്വാഗതം പറയുകയും, സി.ഡി.എസ് ജലജാ സജി നന്ദി അറിയിക്കുകയും ചെയ്തു.






Leave a Reply