18ന് വഞ്ചനാദിനം:യു.ഡി.എഫ് കലക്ടറേറ്റ് പിക്കറ്റിംഗ് 8ന്
കല്‍പ്പറ്റ: കസ്റ്റഡി മരണങ്ങള്‍ക്കും വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍ക്കുമെതിരെ മെയ് 8ന് സംസ്ഥാന വ്യാപകമായി ജില്ലാ കലക്ടറേറ്റുകള്‍ പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലാ കലക്ടറേറ്റിന് മു്ന്നില്‍ അന്നേ ദിവസം രാവിലെ 9 ണിക്ക് പിക്കറ്റിംഗ് സമരം നടത്താന്‍ യു.ഡി.എഫ് ജില്ലാ ഏകോപനസമിതി യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ സി.പി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.പി.എ കരീം സ്വാഗതം പറഞ്ഞു. സമരത്തിന്റെ മുന്നോടിയായി ഇന്ന് ഉച്ചക്ക് 3 മണിക്ക് കല്‍പ്പറ്റയിലും 4 മണിക്ക് മാനന്തവാടിയിലും നാളെ മൂന്ന് മണിക്ക് സുല്‍ത്താന്‍ ബത്തേരിയിലും നിയോജകമണ്ഡലം തല യു.ഡി.എഫ് ചേര്‍ന്ന് പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കും. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത് മെയ് 18ന് 140 നിയോജകമണ്ഡലങ്ങളിലും നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും സര്‍ക്കാരിനെതിരെ സംസ്ഥാന യു.ഡി.എഫ് കമ്മിറ്റി തയ്യാറാക്കിയ കുറ്റപത്രം വായിക്കും. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പരിപാടി സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.കെ അഹമ്മദ് ഹാജി, എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ്, എന്‍.കെ റഷീദ്, പി.വി ബാലചന്ദ്രന്‍, ടി.കെ ഭൂപേഷ്, അഡ്വ.എന്‍ ജവഹര്‍, കെ.വി പോക്കര്‍ ഹാജി, വി.എ മജീദ്, പി.കെ അസ്മത്ത്, പി.പി ആലി, പടയന്‍ മുഹമ്മദ്, ടി.ഹംസ സംസാരിച്ചു.





Leave a Reply