പ്രതിഷേധമിരമ്പി എം എസ് എഫ് സർകുലർ ബഹിഷ്കരണം..
പിണങ്ങോട്: സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ദീൻദയാൽ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷത്തിനെതിരെ എം എസ് എഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി വിദ്യാഭ്യാസ വകുപ്പിന്‍റെ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീര്‍ മൂപ്പൈനാട് അധ്യക്ഷത വഹിച്ചു. പിണങ്ങോട് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തു വെച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ പിണറായി സര്ക്കാറിന്റെ കാവി വൽക്കരണ അജണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കാൻ ശ്രമിച്ചാൽ അതിനെതിരെ പ്രതികരിക്കുമെന്നും സർക്കുലർ നടപ്പിലാക്കാൻ ശ്രമിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രതിഷേധ മാര്ച്ച് സംഘടിപ്പിക്കുമെന്നും എം എസ് എഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സർക്കുലർ ബഹിഷ്കരണ പരിപാടി അഭിപ്രായപ്പെട്ടു. രാജ്യം ഒറ്റകെട്ടായി ഫാസിസത്തെ എതിർക്കുമ്പോൾ കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും സംസ്ഥാനത്തെ കാവി വൽക്കരണ പ്രവർത്തനങ്ങൾക്കായി ഇറങ്ങി തിരിക്കുയാണെങ്കിൽ എം എസ് എഫ് പ്രതിഷേധം ശക്തമാക്കുമെന്നും പരിപാടി സൂചിപ്പിച്ചു. ജില്ലാ ഹയർ സെക്കണ്ടറി വിങ് കൺവീനർ ഷക്കീര്‍ പടിഞ്ഞാറത്തറ സർക്കുലർ കത്തിച്ചു പ്രതിഷേധിച്ചു. ഫായിസ് തലക്കൽ, സൽമാൻ വൈത്തിരി, അന്‍വര്‍ പിണങ്ങോട് തുടങ്ങിയവര്‍ സംസാരിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നിയാസ് മടക്കിമല സ്വാഗതവും വൈസ് പ്രസിഡന്റ് ആസിഫ് പടിഞ്ഞാറത്തറ നന്ദിയും പറഞ്ഞു.






Leave a Reply