June 16, 2025

ഡി. കണ്യന്‍കട പ്രകാശനം ചെയ്തു

0
03-5

By ന്യൂസ് വയനാട് ബ്യൂറോ

 
അനീഷ് ജോസഫിന്റെ പുതിയ കഥാസമാഹാരമായി ഡി. കണ്യന്‍കട എം.പി. വീരേന്ദ്രകുമാര്‍ എം.പി ഫാ. ബേബി ചാലിലിനു നല്‍കി പ്രകാശനം ചെയ്തു.
 
കല്പറ്റ: യുവ എഴുത്തുകാരനും മുട്ടില്‍ പരിയാരം ഗവ. ഹൈസ്‌കൂള്‍ മലയാളം അധ്യാപകനുമായ അനീഷ് ജോസഫിന്റെ പുതിയ കഥാസമാഹാരമായ ഡി. കണ്യന്‍കട എം.പി. വീരേന്ദ്രകുമാര്‍ എം.പി പ്രകാശനം ചെയ്തു. ഏച്ചോം തുടി ഡയറക്ടര്‍ ഫാ. ബേബി ചാലില്‍ പുസ്തകം ഏറ്റുവാങ്ങി. വയനാട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് രമേശ് എഴുത്തച്ഛന്‍ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ബാലന്‍ വേങ്ങര, പി.എം. കൃഷ്ണകുമാര്‍, കെ. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. 
വൈവിധ്യമാര്‍ന്ന ജീവിതത്തിന്റെ കനലെഴുത്താണ് ഡി. കണ്യന്‍കട എന്ന കഥാസമാഹാരം. ഇതുവരെ മലയാളം ഒരിക്കല്‍ പോലും ചര്‍ച്ച ചെയ്യാത്ത ഒരാളുടെ പേരുമായിട്ടാണ് അനീഷിന്റെ പുതിയ പുസ്തകം പുറത്തിറങ്ങിയത്. ബട്ടൂര, മണ്ണ്, ഭയത്തിന്റെ വിത്തുകള്‍, ക്രിസ്തുവിന്റെ വീട്, മാത്യു സ്റ്റീഫന്‍ എന്ന ജലയാത്രികന്‍, പാവ്‌ലോവിന്റെ കുറുക്കന്‍, മാമ്പഴമധുരമുള്ള വാര്‍ത്തകള്‍, വിവാഹം ഒരു തത്സമയ സംപ്രേഷണം, മരിച്ചവര്‍ക്കുള്ള ഒപ്പീസ്, ഡി. കണ്യന്‍കട എന്നീ കഥകളാണ് സമാഹാരത്തിലുള്ളത്. 
എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനമാണ് പുസ്തകത്തിനു അവതാരിക എഴുതിയത്. ഡോ. കെ. ശ്രീകുമാറിന്റെ പഠനവും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് മദനനാണ് പുസ്തകത്തിന്റെ കവര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് സോഫിയ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 
അനീഷ് ജോസഫിന്റെ രണ്ടാമത്തെ കഥാസമാഹാരവും മൂന്നാമത്തെ പുസ്തകവുമാണ് ഡി. കണ്യന്‍കട. കാന്‍സര്‍ വാര്‍ഡിലെ ബുദ്ധന്‍ എന്നതാണ് അനീഷിന്റെ ആദ്യകഥാസമാഹാരം. ഫോക്‌ലോര്‍ ചിന്തയും വര്‍ത്തമാനവും എന്ന ലേഖനസമാഹാരവും അനീഷിന്റെതായിട്ടുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *