April 16, 2026

യു ഡി എഫ് പടയൊരുക്കം; സമര്‍പ്പിക്കാനുള്ള ഒപ്പുശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 29ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം നവംബര്‍ അഞ്ചിന് ജില്ലയിലെത്തുമ്പോള്‍ സമര്‍പ്പിക്കാനുള്ള ഒപ്പുശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 29 ന്. കല്‍പ്പറ്റ മുനിസിപ്പല്‍ ബസ്സ്റ്റാന്റില്‍ രാവിലെ 10 മണിക്ക് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലെയും എല്ലാ വീടുകളിലും നിന്നും ഒപ്പുശേഖരണം നടത്തും.  ജാഥയില്‍ ഡോ. എം.കെ മുനീര്‍ എം. എല്‍.എ, വര്‍ഗ്ഗീസ് ജോര്‍ജ്ജ്, എം.കെ പ്രേമചന്ദ്രന്‍ എം.പി, ജോണി നെല്ലൂര്‍, സി.പി ജോണ്‍, ജി ദേവരാജന്‍ എന്നിവര്‍ സംസാരിക്കും. ഒപ്പശേഖരണ പരിപാടി വന്‍വിജയമാക്കാന്‍ ചെയര്‍മാന്‍ സി.പി വര്‍ഗ്ഗീസ്, കണ്‍വീനര്‍  പി. പി.എ കരീം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *