ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി പരിശീലന പരിപാടി
മാനന്തവാടി:കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങൾ കുട്ടികളുടെ അവകാശങ്ങൾ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജില്ലയിലെ മറ്റ് സംവിധാനങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള അവബോധം അധ്യാപകർക്ക് ലഭ്യമാക്കുന്നതിനായി വയനാട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ബ്ലോക്ക്തല പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഹിൽ ബ്ലൂംസ് സ്ക്കൂളിൽ മാനന്തവാടി സി ഐ പി കെ മണി നിർവ്വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ അധ്യക്ഷയായി. വിക്ടർ ജോൺസൺ, അഡ്വ എം വേണുഗോപാൽ, അഡ്വ അബ്ദുൾ സത്താർ എന്നിവർക്ലാസുകള്‍ എടുത്തു. സീറ്റ ജോസ്, ജോർജ്ജ് ജോസഫ്, കെ കെ പ്രജിത്ത്, പി എം അസ്മിത എന്നിവർ സംസാരിച്ചു.
Also read






Leave a Reply