May 14, 2024

വിദ്യാഭ്യാസമന്ത്രി ആര്‍ എസ് എസാണോയെന്ന് സി പി എം നേതൃത്വം വ്യക്തത വരുത്തണം: എന്‍ ഡി അപ്പച്ചന്‍

0
കല്‍പ്പറ്റ: കേരളത്തിലെ വിദ്യാഭ്യാസമന്ത്രി ആര്‍ എസ് എസുകാരനാണോയെന്ന് വ്യക്തമാക്കണമെന്ന് കെ പി സി സി എക്‌സിക്യുട്ടീവ് മെമ്പര്‍ എന്‍ ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു. എയ്ഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷന്റെ 27ാമത് ജില്ലാസമ്മേളനം കല്‍പ്പറ്റ വുഡ്‌ലാന്റ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രീട്ടീഷുകാര്‍ക്ക് സ്വാതന്ത്ര്യദിന സമരത്തില്‍ പങ്കെടുത്തവരെ ഒറ്റിക്കൊടുത്ത ദീനദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കണമെന്ന് പറഞ്ഞ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയത് അംഗീകരിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മഹാത്മജിയെയും നെഹ്‌റുവിനെയും ഇന്ദിരാജിയെയും, ലാല്‍ ബഹദൂര്‍ ശാസ്ത്രി, രാജീവ്ഗാന്ധി അടക്കമുള്ള രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച് ജീവന്‍ ബലിയര്‍പ്പിക്കുവരെ തമസ്‌ക്കരിക്കുതിന് വേണ്ടിയും ചരിത്രത്തില്‍ നി് അവരെ മായ്ചുകളയുതിന് വേണ്ടിയും മോദിയുടെ ഭരണത്തില്‍ നടത്തു അപഹാസ്യമായ നടപടി രാജ്യത്തെ ജനാധിപത്യവും മതേതരത്വവും നശിപ്പിക്കാന്‍ മാത്രമെ ഉതകൂവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമേഖലയെ നൂറ്റാണ്ടുകള്‍ പിന്നോട്ടുതള്ളുന്ന കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ എച്ച് എസ് ടി എ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മനോജ്, ജില്ലാകര്‍ഷക കോഗ്രസ് പ്രസിഡന്റ് അഡ്വ. ജോഷി സിറിയക്, പ്രസിഡന്റ് പോള്‍ വര്‍ഗീസ്, ഷാന്റോ മാത്യു, ഇ വി അബ്രഹാം, രാജന്‍ ജനി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി രാജന്‍മാത്യു (പ്രസിഡന്റ്), ഷാന്റോ മാത്യു (സെക്രട്ടറി), ഫിലിപ്പ് സെബാസ്റ്റ്യന്‍, ബിനോ ടി അലക്‌സ് ( വൈസ് പ്രസിഡന്റുമാര്‍), ബെന്നി വെട്ടിക്കല്‍, ജാനി ജോസ് (ജോ. സെക്രട്ടറി), ജോസ് മാത്യു (ട്രഷറര്‍), ഇ വി അബ്രഹാം, ജോഴ്‌സ തോമസ് (സംസ്ഥാന കൗസിലര്‍), ജൂലി ദേവസ്യ (വനിതാഫോറം ചെയര്‍പേഴ്‌സ), ലിയോ മാത്യു (പ്രിന്‍സിപ്പല്‍ ഫോറം ചെയര്‍മാന്‍) എന്നിവരെ തിരഞ്ഞെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *