ഇഫ്താർ സംഗമങ്ങൾ മത സൗഹാർദ്ദത്തിന്റെയും കൂട്ടായ്മകളുടെയും വേദികളാക്കി മാറ്റണമെന്ന് പി പി എ കരീം
മാനന്തവാടി: ഇഫ്താർ സംഗമങ്ങൾ മത സൗഹാർദ്ദത്തിന്റെയും കൂട്ടായ്മകളുടെയും വേദികളാക്കി മാറ്റണമെന്ന് വയനാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പി പി എ കരീം പ്രസ്താവിച്ചു
ലോകത്തിന് മാതൃകയായ റംസാൻ മാസത്തിൽ മുസ്ലിം ലീഗ്
നടത്തുന്നഇഫ്താർ സംഗമങ്ങൾ അടക്കമുള്ള ജനോപകാരപ്രദമായ പദ്ധതികൾഎല്ലാവർക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു
ദുരിതമനുഭവിക്കുന്നവരെയും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെയും സംരക്ഷിക്കുക എന്നതാണ് മുസ്ലിം ലീഗിന്റെ ലക്ഷ്യം ഇത് യാഥാർത്ഥ്യമാക്കുന്നതിന്നായാണ് റംസാൻ മാസത്തിൽ മുസ്ലിം ലീഗ് റീലീഫ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നത്
ജാതിമതഭേദമന്യോ എല്ലാ വിഭാഗം ജനങ്ങളെയും ഉന്നതിയിലെത്തിക്കുന്നതിന്നായി മുസ്ലിം ലീഗ് നടത്തുന്ന പ്രവർത്തനങ്ങളിൽ എല്ലാവരെയും പങ്കാളികളാക്കണമെന്നും അദ്ദേഹം പറഞ്ഞു
മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഇഫ്താർ സംഗമവും പ്ലസ്ടു വിന് ജില്ലയിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ അനുമോദിക്കൽ ചടങ്ങും ഉൽഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു പി പി എ കരീം.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ നിസാർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു
ജനറൽ സിക്രട്ടറി പി കെഅസ്മത്ത് സ്വാഗതം പറഞ്ഞു.
വിദ്യാത്ഥികൾക്കുള്ളഉപഹാര സമർപ്പണം മുൻ മന്ത്രി പി .കെ ജയലക്ഷ്മി നിർവ്വഹിച്ചു.
കെ എൽ പൗലോസ്.എൻ ഡി അപ്പച്ചൻ.ജോസ് തലച്ചിറ. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ഉഷാ വിജയൻ.വെള്ളമുണ്ട ഗ്രാമ പഞ്ചാ, പ്രസിഡണ്ട്തങ്കമണി ടീച്ചർ. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസി: കെ. ഉസ്മാൻ. ബ്ലോക്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ
ജെ പൈലി.പടയൻ മുഹമ്മദ് കടവത്ത് മുഹമ്മദ് സലീം കേളോത്ത് പടയൻ അബ്ദുള്ളഅഡ്വ അബ്ദുൽ റഷീദ് പടയൻ ഹാരിസ് കാട്ടിക്കുളം കെ എം
അബ്ദുള്ള.അമ്മത് മാസ്റ്റർ.ജബ്ബാർ തലപ്പുഴ. ബ്രാൻകുഞ്ഞബ്ദുള്ള , നാസർ തരുവണ എന്നിവർ സംബന്ധിച്ചു.
പിണങ്ങോട് അബൂബക്കർ മുസ്ല്യാർ ഇഫ്താർ സന്ദേശം നൽകി.





Leave a Reply