May 5, 2024

വയനാടിന്റെ സംരംക്ഷണത്തിന് പരിസ്ഥിതി ദിനത്തിൽ ധർണ്ണ

0
വയനാടിന്റെ പരിസ്ഥിതി സംരക്ഷിക്കാൻ ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ നടപ്പിലാക്കുക, വയനാട്ടിൽ മരംമുറി നിരോധിക്കുക, അനധികൃത ക്വാറികൾ അടച്ചുപൂട്ടുക തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പരിസ്ഥിതിദിനത്തിൽ രാവിലെ 9 മണി മുതൽ കലക്ട്രേറ്റ് കവാടത്തിൽ ധർണ്ണ സംഘടിപ്പിക്കുന്നു. വയനാടിനെ ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ജില്ലയാക്കുമെന്ന് പ്രഖ്യാപിക്കുകയും ഐ.യു.സി. എൻ റെഡ് ഡാറ്റാ ലിസ്റ്റിൽ ഉൾപ്പെട്ടതും നൈസർഗ്ഗിക പ്രകൃതിയുടെ സ്വാഭാവിക ന്യൂട്രലൈസേഷൻ നൂറ്റാണ്ടുകളായി ചെയ്തുവരുന്നതുമായ 14,000 അപൂർവ്വമായ വയനാടൻ റോസ് വുഡ് (വീട്ടിമരങ്ങൾ) നിഷ്കരുണം വെട്ടിവീഴ്ത്തുന്ന വികസന ഭീകരതക്കെതിരെയും അതേ സമയം പൊതുഖജനാവിൽ നിന്നും കോടികൾ ചെലവഴിക്കുന്ന കേരള സർക്കാറിന്റെ പരിസ്ഥിതി ദിന മരം നടീൽ നാടകത്തിനെതിരെയുമാണ് ധർണ്ണ. പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ധർണ്ണ റിട്ട. പ്രൊഫ. പി.സി.രാമൻകുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *