ആർട്ട് ഓഫ് ലിവിംഗ് വൃക്ഷത്തൈകൾ വിതരണം ചെയ്തു.
മീനങ്ങാടി: ലോക പരിസ്ഥിതി ദിനത്തിൽ നട്ടു പിടിപ്പിക്കുന്നതിനായി ആർട് ഓഫ് ലിവിങ് ജില്ലാ വികസന സമിതി വിവിധ ഇനം ഫലവൃക്ഷങ്ങളുടെ 1500 തൈകൾ വിതരണം ചെയ്തു.ആർട് ഓഫ് ലിവിങ്ങിന്റെ മീനങ്ങാടി, കൽപറ്റ, അമ്പലവയൽ, ബത്തേരി, മാനന്തവാടി, വെള്ളമുണ്ട എന്നീ സെന്ററുകൾ വഴി വിതരണം ചെയ്യുന്ന തൈകളിൽ ഒരാൾ അഞ്ച് തൈകൾ വീതം നട്ട് സംരക്ഷിക്കുമെന്നും, പ്ലാസ്റ്റിക് തിരസ്കരിക്കുക അല്ലെങ്കിൽ പുനരുപയോഗിക്കുക എന്നുമുള്ള പ്രതിജ്ഞകളോടെയാണ് പ്രവർത്തകർ ഏറ്റു വാങ്ങുക. വയനാട് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിൽ നിന്നാണ് വിതരണത്തിനുള്ള തൈകൾ ലഭ്യമാക്കിയത്. ജില്ലാ പ്രസിഡന്റ് ആനന്ദ് പത്മനാഭൻ, അപ്പെക്സ് മെമ്പർ എ.കെ. സുരേഷ് ബാബു, സെക്രട്ടറി സലീല, പ്രസാദ്, പുരുഷോത്തമൻ, എന്നിവർ നേതൃത്വം നല്കി





Leave a Reply